Sub Lead

സാബിയ സൈഫിയുടെ കൊലപാതകം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആലുവയില്‍ പ്രതിഷേധ റാലി നടത്തി

എഴുത്തുകാരിയും കവിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അമ്പിളി ഓമനക്കുട്ടന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനംചെയ്തു

സാബിയ സൈഫിയുടെ കൊലപാതകം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആലുവയില്‍ പ്രതിഷേധ റാലി നടത്തി
X

ആലുവ : ഡല്‍ഹി പോലീസിലെ സിവില്‍ ഡിഫന്‍സ് ഓഫീസറായിരുന്ന സാബിയ സൈഫിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.രാജ്യ തലസ്ഥാനത്ത് നടന്ന സംഭവമായിട്ടു കൂടി ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവന്നിട്ടില്ലെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ പറഞ്ഞു.

21 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ 51 തവണ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയും സ്വകാര്യഭാഗങ്ങള്‍ പൈശാചികമായി വികൃതമാക്കുകയും ചെയ്തുകൊണ്ടാണ് കൊലപ്പെടുത്തിയത്. ഡല്‍ഹിയില്‍ ഇത്രയും ഭീകരമായ കൊലപാതകം നടന്നിട്ട് പോലും ഒരു മുഖ്യധാരാ മാധ്യമങ്ങളും സത്യസന്ധവും വസ്തുതാപരമായ റിപ്പോര്‍ട്ടിങ് നടത്താന്‍ തയ്യാറായിട്ടില്ല.തുടക്കം മുതല്‍ തന്നെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സാബിയുടെ കുടുംബം സമരരംഗത്തുണ്ട് .

സാബിയ സൈഫിയുടെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരേണ്ടതുണ്ട്.പ്രത്യേകിച്ച് സ്ത്രീകളുടെ ഭാഗത്തു നിന്ന്.പോലീസ് ഉദ്യോഗസ്ഥയായ സ്ത്രീകള്‍ക്ക് പോലും രാജ്യത്ത് ഒരുവിധ സുരക്ഷയുമില്ലെന്നത് വളരെ അപകടകരമായ അവസ്ഥയാണെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ നേതാക്കള്‍ വ്യക്തമാക്കി. കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും നിയമത്തിനു കൊണ്ടുവരണമെന്നും സാബിയയുടെ കുടുംബത്തിനു നീതി നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്പ്രതിഷേധം സംഘടിപ്പിച്ചത്.

എഴുത്തുകാരിയും കവിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അമ്പിളി ഓമനക്കുട്ടന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനംചെയ്തു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുനിത നിസാര്‍ അധ്യക്ഷതവഹിച്ചു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി സുമയ്യ സിയാദ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്് സക്കീന ,എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ് നിമ്മി നൗഷാദ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആലുവ മണ്ഡലം പ്രസിഡന്റ് മാജിദ ജലീല്‍ ത സംസാരിച്ചു.

Next Story

RELATED STORIES

Share it