Sub Lead

സംഘപരിവാർ ഭീഷണി; 'ഒരു ചായക്കടക്കാരൻ്റെ മൻ കീ ബാത് ' ഡോക്യുമെൻ്ററി സിനിമയുടെ പ്രദർശനം മുടങ്ങി

സംഘപരിവാർ ഭീഷണി; ഒരു ചായക്കടക്കാരൻ്റെ മൻ കീ ബാത്  ഡോക്യുമെൻ്ററി സിനിമയുടെ പ്രദർശനം മുടങ്ങി
X

ന്യൂഡൽഹി: സംഘപരിവാർ ഭീഷണിയെ തുടർന്ന് 'ഒരു ചായക്കടക്കാരൻ്റെ മൻ കീ ബാത് ' ഡോക്യുമെൻ്ററി സിനിമയുടെ പ്രദർശനം മുടങ്ങി. ഡൽഹി കേരള ക്ലബ്ബിൽ ഇന്ന് വൈകീട്ട് നടക്കാനിരുന്ന പ്രദർശനമാണ് സംഘപരിവാർ ഭീഷണിയെ തുടർന്ന് കേരള ക്ലബ്ബ് പിന്മാറിയതോടെ മുടങ്ങിയത്.

നോട്ട് നിരോധനം ഒരു സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റം പ്രമേയമാക്കിയ ഡോക്യുമെന്ററിയാണ് ' ഒരു ചായക്കടക്കാരന്റെ മൻ കി ബാത് '. കേരള അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്ക്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയ സിനിമയാണ്. സംഘപരിവാർ ഭീഷണിയെ തുടർന്ന് അവസാന നിമിഷം കേരള ക്ലബ്ബ് അധികൃതർ പിന്മാറിയതാണ് പ്രദർശനം മുടങ്ങാൻ കാരണം.

ചിത്രം ഡൽഹിയിൽ പ്രദര്‍ശിപ്പിക്കാനായി മറ്റ് മാര്‍ഗങ്ങള്‍ നോക്കുകയാണെന്ന് സംവിധായകൻ സാനു കുമ്മില്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലോ കേരള ഹൗസിലോ സ്‌ക്രീനിങ്ങ് സാധ്യമാകുമോയെന്ന് അന്വേഷിക്കുകയാണ്. കേരള സര്‍ക്കാരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നു. എന്തുവന്നാലും നാളെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്ത് ഭീഷണിയുണ്ടായാലും ആക്രമണമുണ്ടായാലും പിന്മാറാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it