Sub Lead

വെട്ടേറ്റ യുവമോര്‍ച്ചാ നേതാവിനെ ആശുപത്രിയില്‍ എത്തിച്ചത് എസ്‌കെഎസ്എസ്എഫ് ആംബുലന്‍സില്‍; അന്വേഷിക്കണമെന്ന് സംഘപരിവാരം (വീഡിയോ)

വെട്ടേറ്റ യുവമോര്‍ച്ചാ നേതാവിനെ ആശുപത്രിയില്‍ എത്തിച്ചത് എസ്‌കെഎസ്എസ്എഫ് ആംബുലന്‍സില്‍; അന്വേഷിക്കണമെന്ന് സംഘപരിവാരം (വീഡിയോ)
X

മംഗളൂരു: ബെല്ലാരെയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ ആശുപത്രിയില്‍ എത്തിച്ച എസ്‌കെഎസ്എസ്എഫ് ആംബുലന്‍സിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സംഘപരിവാരം. പോലിസ് വിളിച്ചതിനെ തുടര്‍ന്നാണ് വെട്ടേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ എസ്‌കെഎസ്എസ്എഫിന്റെ ആംബുലന്‍സ് സംഭവ സ്ഥലത്ത് എത്തിയത്. സര്‍ക്കാര്‍ ആംബുലന്‍സ് വിളിക്കാതെ മുസ് ലിം സംഘടനയുടെ ആംബുലന്‍സ് വിളിച്ചതിനെതിരേയാണ് സംഘപരിവാറിന്റെ പ്രതിഷേധം. ജിഹാദികളെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതിനെതിരേ അന്വേഷണം നടത്തണമെന്ന് സംഘപരിവാര്‍ നേതാവ് പുനീത് ആവശ്യപ്പെട്ടു.

കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19കാരന്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് യുവമോര്‍ച്ചാ നേതാവ് പ്രദേശത്ത് കൊല്ലപ്പെട്ടത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി ഉഡുപ്പി സൂറത്കലില്‍ മുസ്‌ലിം യുവാവിനെ നാലംഗ സംഘം കടയില്‍ കയറി വെട്ടിക്കൊന്നിരുന്നു. രാത്രി ഒമ്പതോടെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ഫാസില്‍ എന്ന 30കാരനെ വെട്ടിക്കൊന്നത്.

Next Story

RELATED STORIES

Share it