Sub Lead

സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ് സംഘം;നോട്ടിസ് നല്‍കാതെയെന്ന് സ്വപ്ന,സ്വമേധയാ കൂടെ വരികയായിരുന്നെന്ന് വിജിലന്‍സ്

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണു വിജിലന്‍സ് സരിത്തിനെ കൊണ്ടുപോയതെങ്കില്‍ ആദ്യം കൊണ്ടുപോകേണ്ടത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയാണെന്നും സ്വപ്ന പറഞ്ഞു.

സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ് സംഘം;നോട്ടിസ് നല്‍കാതെയെന്ന് സ്വപ്ന,സ്വമേധയാ കൂടെ വരികയായിരുന്നെന്ന് വിജിലന്‍സ്
X

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി എസ് സരിത്തിനെ കൊണ്ടുപോയത് പാലക്കാട് വിജിലന്‍സ് യൂണിറ്റ്. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് കൊണ്ടു പോയിരിക്കുന്നത്.സരിത്തിനെ താമസസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയതാണെന്നും,നോട്ടിസ് പോലും നല്‍കാതെയാണ് കൊണ്ടു പോയിരിക്കുന്നതെന്നും സ്വപ്‌ന ആരോപണം ഉന്നയിച്ചിരുന്നു.

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണു വിജിലന്‍സ് സരിത്തിനെ കൊണ്ടുപോയതെങ്കില്‍ ആദ്യം കൊണ്ടുപോകേണ്ടത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയാണെന്നും സ്വപ്ന പറഞ്ഞു.

അതേസമയം,നോട്ടിസ് നല്‍കി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്നാണ് വിജിലന്‍സിന്റെ വിശദീകരണം.പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണിത് മൊഴിയെടുക്കുന്നത്. മൊഴിയെടുക്കാനുള്ള നോട്ടിസ് നല്‍കാനാണ് ഫ്‌ലാറ്റില്‍ പോയത്. നോട്ടിസ് കൈപറ്റിയ ശേഷം സരിത്ത് അപ്പോള്‍ തന്നെ സ്വമേധയാ കൂടെ വരികയായിരുന്നെന്നും വിജിലന്‍സ് പറഞ്ഞു.കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തി വിട്ടയക്കുമെന്നും വിജിലന്‍സ് സംഘം പറഞ്ഞു.

സരിത്തിനെ ഒരു സംഘം തട്ടികൊണ്ടുപോയെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. രാവിലെ താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് തട്ടികൊണ്ടുപോയത്. പാലക്കാട്ടെ ബില്‍ടെക് ഫ്‌ലാറ്റില്‍ നിന്നാണ് ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോയതെന്നും സ്വപ്ന സുരേഷ് ആേേരാപണം ഉന്നയിച്ചത്.സ്വിഫ്റ്റ് കാറിലെത്തിയ സംഘം പോലിസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്നും സ്വപ്‌ന പറഞ്ഞിരുന്നു.തനിക്കും കുടുംബത്തിനും സരിത്തിനുമെതിരെ ഭീഷണിയുള്ളതായും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട്ടെ പോലിസ് സംഘം ഫ്‌ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഫ്‌ലാറ്റിലെ ജീവനക്കാരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് കൊച്ചിയില്‍ നിന്നെത്തിയ സംഘമാണ് കൊണ്ടുപോയതെന്നായിരുന്നു പോലിസ് നല്‍കിയ സൂചന.

Next Story

RELATED STORIES

Share it