- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രധാനമന്ത്രിയുടെ ആഹ്വാനം വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും; വിമര്‍ശനവുമായി ശശി തരൂര്‍
മോദിയുടെ ആഹ്വാനത്തെ ശശി തരൂര്‍ നേരത്തെ തന്നെ പരിഹാസ്യപൂര്‍വം വിമര്‍ശിച്ചിരുന്നു. ഭാവിയെക്കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ലാതെയാണ് പ്രധാനമന്ത്രി ഇത്തരം ആഹ്വാനങ്ങള്‍ നടത്തുന്നതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളക്ക് തെളിക്കല്‍ ആഹ്വാനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും വിമര്‍ശനവുമായി ശശി തരൂര്‍ എംപി. വൈദ്യുതി അണച്ചതിന് ശേഷം കൊറോണ എന്ന അന്ധകാരത്തിനെതിരെ ഒറ്റക്കെട്ടായി ടോര്‍ച്ചു തെളിക്കാനും മൊബൈല്‍ ഫ്‌ലാഷ് അടിക്കാനുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.
ഞായറാഴ്ച രാത്രി 9 മണിക്ക് രാജ്യവ്യാപകമായി ലൈറ്റുകള്‍ അണച്ച് ടോര്‍ച്ചു തെളിക്കാനും മൊബൈല്‍ ഫ്‌ലാഷ് അടിക്കാനുമുള്ള ആഹ്വാനം വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും എന്ന കാര്യമാണ് ശശി തരൂര്‍ ചൂണ്ടിക്കാണിച്ചത്.
An unprecedented drop in electricity demand at 9pm Sunday &an immediate surge at 9.09 pm could cause the electrical grid to crash. So Electricity Boards are contemplating load shedding from 8 pm & staggered return to normal after 9.09pm. One more thing the PM didn't think about! pic.twitter.com/zbmcyYm838
— Shashi Tharoor (@ShashiTharoor) April 4, 2020
'പ്രധാനമന്ത്രി ചിന്തിക്കാനിടയില്ലാത്ത ഒരു കാര്യം കൂടിയുണ്ട്. രാത്രി 9 മണിക്ക് ശേഷം പെട്ടെന്നുള്ള വൈദ്യുതി ഉപയോഗത്തിലെ ഇടിവും 9 മിനുട്ടിന് ശേഷം വീണ്ടും ഉപയോഗത്തിലുള്ള കുതിച്ചുചാട്ടവും ഇലക്ട്രിക്കല്‍ ഗ്രിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇങ്ങനെ പെട്ടെന്നുള്ള വൈരുദ്ധ്യം ഒഴിവാക്കാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ രാത്രി 8 മണി മുതല്‍ ലോഡ് ഷെഡിംഗിനെക്കുറിച്ച് ആലോചിക്കുന്നു, രാത്രി 9.09 ന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്ന തരത്തില്‍ ലോഡ്‌ഷെഡിംഗ് പ്രാവര്‍ത്തികമാക്കാനുള്ള ആലോചനയാണ് നടക്കുന്നത്.'തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
എല്ലാ ലൈറ്റുകളും അണക്കുന്നത് വൈദ്യുതി വിതരണശൃംഖലയെത്തന്നെ നശിപ്പിക്കുമെന്ന് മഹാരാഷ്ട്ര വൈദ്യുതി മന്ത്രിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം മണ്ടത്തരമാണെന്ന് നേരത്തെ മഹാരാഷ്ട്ര മന്ത്രി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി രാജ്യത്തെ ദരിദ്രരുടെ കാര്യമാണ് ലോക്ക് ഡൗണ്‍ പശ്ചാതലത്തില്‍ ആലോചിക്കേണ്ടതെന്നും അവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും മഹാരാഷ്ട്ര മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
മോദിയുടെ ആഹ്വാനത്തെ ശശി തരൂര്‍ നേരത്തെ തന്നെ പരിഹാസ്യപൂര്‍വം വിമര്‍ശിച്ചിരുന്നു. ഭാവിയെക്കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ലാതെയാണ് പ്രധാനമന്ത്രി ഇത്തരം ആഹ്വാനങ്ങള്‍ നടത്തുന്നതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT