Sub Lead

ഇത് ചരിത്രം; ആദ്യമായി ഒരു വനിതയെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി നിയമിച്ച് സൗദി അറേബ്യ

2017 ജൂണ്‍ മുതല്‍ ഫാമിലി അഫയേഴ്‌സ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായിരുന്നു അല്‍തുവൈജ്‌രി.

ഇത് ചരിത്രം; ആദ്യമായി ഒരു വനിതയെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി നിയമിച്ച് സൗദി അറേബ്യ
X
റിയാദ്: ഹല അല്‍ തുവൈജ്‌രിയെ രാജ്യത്തെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി നിയമിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയാണ് ഹല അല്‍ തുവൈജ്‌രിയെന്ന് സര്‍ക്കാര്‍ നടത്തുന്ന സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്യുന്നു.

അവ്വാദ് ബിന്‍ സാലിഹ് അല്‍ അവ്വാദിന് പകരം ഹലാ അല്‍ തുവൈജ്‌രി സൗദി സര്‍ക്കാരിന്റെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയാകും.

കമ്മീഷന്‍ സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമാണെന്നാണ് അവകാശവാദമെങ്കിലും അതിന്റെ മേധാവിയെ നിയമിക്കുന്നത് രാജകീയ ഉത്തരവിലൂടെയും അതിലെ എല്ലാ അംഗങ്ങളേയും സൗദി അറേബ്യയിലെ കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് പ്രസിഡന്റുമാണ് നിയമിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ മേധാവിക്ക് മന്ത്രി പദവിയുണ്ട്.

സ്ഥാനമൊഴിയുന്ന മനുഷ്യാവകാശ കമ്മീഷന്‍ മേധാവി അവ്വാദിനെ മന്ത്രി പദവിയോടെ റോയല്‍ കോര്‍ട്ടിന്റെ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഫാമിലി അഫയേഴ്‌സ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായിരുന്നു അല്‍തുവൈജ്‌രി.

Next Story

RELATED STORIES

Share it