- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹജ്ജ് 2021: വിദേശ തീര്‍ഥാടകരെ ഇത്തവണയും വിലക്കുന്നത് സൗദിയുടെ പരിഗണനയില്‍

റിയാദ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും പുതിയ വകഭേദങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും വിദേശ തീര്‍ത്ഥാടകരെ ഹജ്ജില്‍ നിന്ന് വിലക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. വിലക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ഹജ്ജ് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നു ലഭിച്ച സൂചനയെന്നും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. കൊവിഡിനു മുമ്പ് ഏകദേശം 25 ദശലക്ഷം തീര്‍ഥാടകര്‍ ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ഹജ്ജ് കര്‍മത്തിനായി എത്തിയിരുന്നു. വിദേശത്ത് നിന്നുള്ള തീര്‍ഥാടകരെ ആതിഥേയത്വം വഹിക്കാനുള്ള പദ്ധതികള്‍ അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും തീര്‍ഥാടനത്തിന് ആറുമാസം മുമ്പെങ്കിലും വാക്‌സിനേഷന്‍ എടുക്കുകയോ കൊവിഡ് 19 ല്‍ നിന്ന് സുഖം പ്രാപിക്കുകയോ ചെയ്ത ഗാര്‍ഹിക തീര്‍ഥാടകരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും രണ്ട് വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപോര്‍ട്ടില്‍ പറയുന്നത്. പങ്കെടുക്കുന്നവരുടെ പ്രായത്തിലും നിയന്ത്രണങ്ങള്‍ ബാധകമാക്കുമെന്നും സൂചനയുണ്ട്. ആദ്യം വാക്‌സിനേഷന്‍ ചെയ്ത തീര്‍ഥാടകരെ വിദേശത്ത് നിന്ന് അനുവദിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ പലതരം വാക്‌സിനുകള്‍, അവയുടെ ഫലപ്രാപ്തി, പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവം എന്നിവയെക്കുറിച്ചുള്ള ആശയക്കുഴപ്പം ഉദ്യോഗസ്ഥരെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തോടെ സൗദി സര്‍ക്കാരിന്റെ മാധ്യമ ഓഫിസ് പ്രതികരിച്ചില്ല.
25 ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ഹജ്ജ് കര്‍മം വഴി സൗദിക്ക് വന്‍തോതില്‍ വരുമാനം ലഭിക്കുന്നുണ്ട്. ഇസ്‌ലാമിലെ പുണ്യസ്ഥലങ്ങളായ മക്കയയും മദീനയയും സന്ദര്‍ശനം വഴിയും വര്‍ഷം മുഴുവനും ഉംറ തീര്‍ത്ഥാടനത്തിലൂടെയും രാജ്യത്തിന് ആകെ ഏകദേശം 12 ബില്യണ്‍ ഡോളറിന്റെ സമ്പാദ്യം ലഭിച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പിന്തുടരുന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായി, 2020 ഓടെ ഉംറ, ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം യഥാക്രമം 15 ദശലക്ഷവും 5 ദശലക്ഷവും ആക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 2030 ഓടെ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിട്ടത്. 2030 ഓടെ ഹജ്ജില്‍ നിന്ന് മാത്രം 50 ബില്യണ്‍ റിയാല്‍(13.32 ബില്യണ്‍ ഡോളര്‍) വരുമാനം നേടാനും ലക്ഷ്യമിട്ടിരുന്നു.
ആഗോളതലത്തില്‍ 35 രാജ്യങ്ങളില്‍ ഇപ്പോഴും കൊവിഡ് 19 അണുബാധകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് മൂലം ഇതുവരെ 153,508,000 പേര്‍ക്ക് രോഗമുണ്ടാവുകയും 3,351,000 മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ നയതന്ത്രജ്ഞര്‍, സൗദി പൗരന്മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരൊഴികെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു രാജ്യത്തേക്കുള്ള പ്രവേശനം ഫെബ്രുവരിയില്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജര്‍മനി, അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, ഈജിപ്ത്, ലെബനന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ യാത്രാവിലക്കില്‍പെടുന്നുണ്ട്.
Saudi Arabia considers barring overseas haj pilgrims for second year
RELATED STORIES
''ദുഷ്പ്രവൃത്തിക്കാരെ പാഠം പഠിപ്പിക്കുന്നതും അഹിംസയാണ്'': മോഹന്‍...
26 April 2025 4:57 PM GMTഈരാറ്റുപേട്ടയില്‍ മത സ്പര്‍ധ-തീവ്രവാദക്കേസുകള്‍ ഇല്ലെന്ന് പുതിയ പോലിസ് ...
26 April 2025 4:36 PM GMTനരേന്ദ്ര മോദിക്കെതിരായ ഫ്ളക്സ്; കലാപാഹ്വാനത്തിന് കേസ്
26 April 2025 4:13 PM GMTബൈസാരനിലെ സുരക്ഷാപിഴവിനെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച മോദി ഭരണകൂടം...
26 April 2025 4:00 PM GMTഗസയില്‍ ''സൈനിക അല്‍ഭുതമെന്ന്'' അബു ഉബൈദ; അധിനിവേശ സേനക്കെതിരായ വീഡിയോ ...
26 April 2025 3:47 PM GMTപഹല്‍ഗാം ആക്രമണത്തിന് ശേഷം 1,024 ''ബംഗ്ലാദേശ് പൗരന്മാരെ''...
26 April 2025 3:18 PM GMT