- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മക്ക ഇമാമിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ച് സൗദി കോടതി
ഷെയ്ഖ് അല്‍ താലിബിനെ കുറ്റവിമുക്തനാക്കിയ പ്രത്യേക ക്രിമിനല്‍ കോടതിയുടെ വിധി അപ്പീല്‍ കോടതി റദ്ദാക്കുകയായിരുന്നുവെന്ന് സംഘടന അറിയിച്ചു. മക്ക മസ്ജിദിലെ ഇമാമായിരിക്കെ 2018 ആഗസ്തിലാണ് 48കാരനായ അല്‍ താലിബിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമല്ല.
റിയാദ്: മക്കയിലെ ഗ്രാന്‍ഡ് മസ്ജിദിലെ പ്രമുഖ ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് സാലിഹ് അല്‍ താലിബിനെ സൗദി അപ്പീല്‍ കോടതി പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതായി ഒരു മനുഷ്യാവകാശ സംഘടന അറിയിച്ചു.
ഷെയ്ഖ് അല്‍ താലിബിനെ കുറ്റവിമുക്തനാക്കിയ പ്രത്യേക ക്രിമിനല്‍ കോടതിയുടെ വിധി അപ്പീല്‍ കോടതി റദ്ദാക്കുകയായിരുന്നുവെന്ന് സംഘടന അറിയിച്ചു. മക്ക മസ്ജിദിലെ ഇമാമായിരിക്കെ 2018 ആഗസ്തിലാണ് 48കാരനായ അല്‍ താലിബിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമല്ല.
അതേസമയം, തിന്മയ്‌ക്കെതിരെ പരസ്യമായി സംസാരിക്കാനുള്ള ഇസ്‌ലാമിലെ കടമയെക്കുറിച്ച് പ്രഭാഷണം നടത്തിയതിന് ശേഷമാണ് അല്‍ താലിബിനെ അറസ്റ്റ് ചെയ്തതെന്നാണ് ആ സമയത്ത്, സൗദിയിലെ മതപ്രഭാഷകരുടെയും മതപണ്ഡിതരുടെയും അറസ്റ്റ് നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ അഡ്വക്കസി ഗ്രൂപ്പായ പ്രിസണേഴ്‌സ് ഓഫ് കോണ്‍സൈന്‍സ് പറയുന്നത്.
2017 മുതല്‍ സൗദി അറേബ്യ ഡസന്‍ കണക്കിന് മതപണ്ഡിതരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയല്‍രാജ്യമായ ഖത്തറിനെതിരേ സൗദി പ്രഖ്യാപിച്ച ഉപരോധത്തെ എതിര്‍ക്കുകയും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ അനുരഞ്ജനത്തിന് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത പല പണ്ഡിതന്‍മാരും ഇതില്‍ ഉള്‍പ്പെടും.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്സില് തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില് ഇന്ന് മലബാര് ഡെര്ബി;...
31 Oct 2024 6:09 AM GMTഐപിഎല് ടീമുകള് നിലനിര്ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര് മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT