- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളിയെ കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി
ജിദ്ദ: മലയാളിയെ കുത്തിക്കൊന്ന കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി സൗദി സര്‍ക്കാര്‍. അഹമ്മദ് ഫുവാദ് എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയിരിക്കുന്നത്. മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പി ബസാര്‍ സ്വദേശി നമ്പിയാടത്ത് കുഞ്ഞലവി(45)യാണ് 2021 ആഗസ്റ്റില്‍ കുത്തേറ്റുമരിച്ചിരുന്നത്.
പരേതനായ നമ്പിയാടത്ത് ഉണ്ണീന്‍കുട്ടി മുസ്‌ല്യാരുടെ മകനാണ് കുഞ്ഞലവി. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന കുഞ്ഞലവി രാവിലെ കാഷ് കലക്ഷന്‍ കഴിഞ്ഞു മടങ്ങവെ ജിദ്ദ സാമിര്‍ ഡിസ്ട്രിക്ടില്‍ വച്ച് ഒരുസംഘം പിന്തുടര്‍ന്ന് മാരക ആയുധങ്ങള്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പണവുമായി കടന്നുകളയുകയായിരുന്നു. കേസിലെ പ്രതികളെയെല്ലാം സൗദി പോലിസ് പിടികൂടിയിരുന്നു. വിചാരണയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ അപ്പീലുകളും മേല്‍ക്കോടതികള്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കിയത്.
RELATED STORIES
കനിവ് കഞ്ചാവ് വലിച്ചെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെതിരേ...
3 Jan 2025 8:31 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേ റൊഡ്രി; അഞ്ച് ബാലണ്‍ ഡി ഓര്...
3 Jan 2025 7:45 AM GMTപെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, കെ വി...
3 Jan 2025 7:13 AM GMTരോഹിത്ത് ഇല്ലാതെ ഇന്ത്യ; സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍ച്ച;...
3 Jan 2025 7:06 AM GMTഗുരു ദര്‍ശനം: മുഖ്യമന്ത്രിയുടെ നിരീക്ഷണം സ്വാഗതാര്‍ഹം: സി പി എ ലത്തീഫ്
3 Jan 2025 7:01 AM GMTമകളുടെ സുഹൃത്തിനെ പിതാവും സഹോദരങ്ങളും കൊലപ്പെടുത്തി
3 Jan 2025 6:33 AM GMT