Sub Lead

അത് അവരുടെ അവകാശം; ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളെ ന്യായീകരിച്ച് സൗദി കിരീടാവകാശി

രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള ബെയ്ജിങിന്റെ ശ്രമങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നതായും ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായും സന്ദര്‍ശനത്തിനിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അത് അവരുടെ അവകാശം;  ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളെ  ന്യായീകരിച്ച് സൗദി കിരീടാവകാശി
X

ബെയ്ജിങ്: ഇസ്ലാമിക സാന്നിധ്യത്തേയും അവിടെയുള്ള മുസ്ലിംകളെയും തുടച്ച് നീക്കുകയെന്ന ലക്ഷ്യത്തോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം മുസ്ലിംകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പുനര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളെ ന്യായീകരിച്ച് സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ചൈനയ്ക്ക് അതിനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്‍ സല്‍മാന്റെ ന്യായീകരണം.

പാകിസ്താനും ഇന്ത്യയും സന്ദര്‍ശിച്ചതിനു പിന്നാലെ വ്യാഴാഴ്ചയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബെയ്ജിങിലെത്തിയത്. രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള ബെയ്ജിങിന്റെ ശ്രമങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നതായും ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായും സന്ദര്‍ശനത്തിനിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ദേശീയ സുരക്ഷയ്ക്കായി ഭീകര വിരുദ്ധ, തീവ്രവാദ വിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ ചൈനയ്ക്ക് അവകാശമുണ്ടെന്ന് പ്രസിഡന്റ് സി ജിന്‍പിങുമായുള്ള കൂടിക്കാഴ്ചക്കിടെ കിരീടാവകാശി പറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ, ചൈനയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ കടുത്ത മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മനുഷ്യത്വത്തിന് നാണാക്കേടാണ് ചൈനീസ് സര്‍ക്കാരിന്റെ നടപടിയെന്ന് വിമര്‍ശിച്ച തുര്‍ക്കി കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ അടച്ചുപൂട്ടാനും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ആഗസ്തിലാണ് ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ പത്തുലക്ഷത്തിലേറെ മുസ്‌ലിങ്ങള്‍ ഉണ്ടെന്ന് ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ചത്. ബീജിങ് യുഎന്നിനെ തള്ളിയെങ്കിലും ക്യാംപില്‍ നിന്ന് പുറത്തെത്തിയവരുടെ തുറന്ന് പറച്ചിലുകള്‍ ചൈനയെ പ്രതിരോധത്തിലാക്കിയിരുന്നു.

Next Story

RELATED STORIES

Share it