Sub Lead

ബീഫ് കഴിക്കുന്നതില്‍ സവര്‍ക്കറിന് പ്രശ്‌നവുമുണ്ടായിരുന്നില്ല: ദ്വിഗ്‌വിജയ സിങ്

'ഹിന്ദു മതവും ഹിന്ദുത്വവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും പശു അതിന്റെ അഴുക്കില്‍ (അഴുക്കില്‍) കറങ്ങുന്ന മൃഗമാണെന്നും സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ സൂചിപ്പിച്ചിരുന്നു, , അത് എങ്ങനെ നമ്മുടെ 'മാതാ' (അമ്മ) ആകും? ബീഫ് കഴിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല'-ശനിയാഴ്ച ഭോപ്പാലില്‍ നടന്ന ജന്‍ ജാഗരണ്‍ അഭിയാന്‍ പരിപാടിയില്‍ സിങ് ചോദിച്ചു.

ബീഫ് കഴിക്കുന്നതില്‍ സവര്‍ക്കറിന് പ്രശ്‌നവുമുണ്ടായിരുന്നില്ല: ദ്വിഗ്‌വിജയ സിങ്
X

ന്യൂഡല്‍ഹി: ഗോമാംസം (ബീഫ്) കഴിക്കുന്ന നിരവധി ഹിന്ദുക്കളുണ്ടെന്നും ബീഫ് കഴിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് വിനായക് ദാമോദര്‍ സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നതായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ്‌വിജയ സിങ്.

'ഹിന്ദു മതവും ഹിന്ദുത്വവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും പശു അതിന്റെ അഴുക്കില്‍ (അഴുക്കില്‍) കറങ്ങുന്ന മൃഗമാണെന്നും സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ സൂചിപ്പിച്ചിരുന്നു, , അത് എങ്ങനെ നമ്മുടെ 'മാതാ' (അമ്മ) ആകും? ബീഫ് കഴിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല'-ശനിയാഴ്ച ഭോപ്പാലില്‍ നടന്ന ജന്‍ ജാഗരണ്‍ അഭിയാന്‍ പരിപാടിയില്‍ സിങ് ചോദിച്ചു.

'ഞങ്ങളുടെ പോരാട്ടം ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തോടാണ്. 2024ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ആദ്യം അവര്‍ ഭരണഘടന മാറ്റുകയും സംവരണം അവസാനിപ്പിക്കുകയും ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കഴിഞ്ഞ നവംബര്‍ 14നാണ് രാജ്യവ്യാപക പ്രക്ഷോഭ പരിപാടിയായ 'ജന്‍ ജാഗരണ്‍ അഭിയാന്‍' ആരംഭിച്ചത്.

Next Story

RELATED STORIES

Share it