- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സേവ് ഔര്‍ നേഷന്‍ ഇന്ത്യ'; ഗോവൻ മാതൃകയിൽ കേരളത്തിൽ ആര്‍എസ്എസ്-ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന
ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ സംയുക്തമായി ഉന്നയിക്കാന്‍ പുതിയ സംഘടന തയ്യാറെടുക്കുന്നതായാണ് വിവരം.
കൊച്ചി: ഗോവൻ മാതൃകയിൽ ആര്‍എസ്എസ് ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന രൂപവത്കരിക്കുന്നതായി റിപോര്‍ട്ട്. 'സേവ് ഔര്‍ നേഷന്‍ ഇന്ത്യ' എന്നായിരിക്കും സംഘടനയുടെ പേര്. സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവില്‍ വരുമെന്നാണ് വിവരം. ആദ്യ പരിപാടി 23-ന് കൊച്ചിയില്‍ നടക്കും. സുരേഷ് ഗോപി എംപി, പി ടി ഉഷ എംപി, ജസ്റ്റിസ് കെ എബ്രഹാം മാത്യു എന്നിവര്‍ പങ്കെടുക്കും.
വിവിധ ക്രൈസ്തവ സഭകളിലെ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംഘടനയിലൂടെ യോജിക്കാവുന്ന വിഷയങ്ങളില്‍ ഒന്നിച്ചു നീങ്ങാനാണ് ആര്‍എസ്എസ് ലക്ഷ്യം. ലഹരിക്കെതിരായ ബോധവത്ക്കരണമാണ് സംഘടന ആദ്യം ഏറ്റെടുക്കുകയെന്നാണ് വിവരം.
ആര്‍എസ്എസ് നേതാക്കള്‍ സംഘടനയുടെ തലപ്പത്ത് വരാനിടയില്ല. സംഘടന നിയോഗിക്കുന്ന പ്രവര്‍ത്തകരും സഭാ വിശ്വാസികളും സംഘടയുടെ ഭാരവാഹികളാകും. ഇതിനായി ക്രൈസ്തവ വിശ്വാസികളുമായി പ്രാദേശികമായി ആര്‍എസ്എസ് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നാണ് അറിയുന്നത്.
ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ സംയുക്തമായി ഉന്നയിക്കാന്‍ പുതിയ സംഘടന തയ്യാറെടുക്കുന്നതായാണ് വിവരം. നേരത്തെ ആര്‍എസ്എസ് ദേശീയ നേതാക്കള്‍ തന്നെ മാസങ്ങള്‍ക്കു മുമ്പ് കേരളത്തിലെത്തി വിവിധ സഭാ തലവന്മാരുമായി ചര്‍ച്ചനടത്തിയിരുന്നു. സംഘടനയ്ക്ക് ജില്ലാ, താലൂക്ക് മേഖലകളിലും ഘടകങ്ങള്‍ നിലവില്‍ വരുമെന്നാണ് വിവരം.
RELATED STORIES
ശെയ്ഖ് മുജീബുര് റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര് ദാലിം...
12 Jan 2025 5:23 PM GMTജാമിഅ അല് ഹിന്ദ് അല് ഇസ് ലാമിയ്യ : വാര്ഷിക സമ്മേളനത്തിന് പാണക്കാട്...
12 Jan 2025 5:12 PM GMTവൈദികനെ ഹണിട്രാപ്പില് കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTപി വി അന്വര് നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTദലിത് യുവാവിനെ മരത്തില് കെട്ടിത്തൂക്കിയിട്ട് മര്ദ്ദിച്ചു (വീഡിയോ)
12 Jan 2025 3:49 PM GMTമാംസവില്പ്പന ശാല ഉടമകള്ക്കെതിരേ കേസെടുത്തു
12 Jan 2025 3:24 PM GMT