Sub Lead

'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനം 21ന് ആലപ്പുഴയില്‍

റിപബ്ലിക്കിനെ രക്ഷിക്കുക; പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനം 21ന് ആലപ്പുഴയില്‍
X

ആലപ്പുഴ: 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനം 21ന് ആലപ്പുഴയില്‍ നടക്കും. വോളണ്ടിയര്‍ മാര്‍ച്ച്, ബഹുജന റാലി, പൊതുസമ്മേളനം എന്നിങ്ങനെയാണ് ജനമഹാസമ്മേളനം അരങ്ങേറുന്നത്. പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്യും. മൗലാന ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅ്മാനി മുഖ്യാതിഥി ആയിരിക്കും.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ പി മുഹമ്മദ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി എച്ച് അലിയാര്‍ മൗലവി അല്‍ ഖാസിമി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് വി എം ഫതഹുദ്ദീന്‍ റഷാദി, ഖതീബ് ആന്റ് ഖാസി ഫോറം പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ്, എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് പി എം ജസീല, സ്വാഗതസംഘം ചെയര്‍മാന്‍ പി കെ യഹ്‌യാ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും.

Next Story

RELATED STORIES

Share it