- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹര്‍ത്താല്‍ ദിനത്തില്‍ ഇനി സ്‌കൂളുകള്‍ തുറക്കും
ഹര്‍ത്താലിനെ ചെറുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ തീരുമാനം
കൊച്ചി: ഹര്‍ത്താലുകളും മറ്റു നിര്‍ബന്ധിത പഠിപ്പുമുടക്കുകളും മൂലം പഠനവും പഠനനിലവാരവും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രത്യേകിച്ച് സ്‌കൂളുകള്‍ ഒറ്റക്കെട്ടായി ഹര്‍ത്താലുകളെ ചെറുക്കാന്‍ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന സിബിഎസ്‌സി, ഐസിഎസ്‌സി, അണ്‍ എയ്ഡഡ്, എയ്ഡഡ് റെഗ്ഗഗനൈസ്ഡ് സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പഠനനിലവാരം ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ വര്‍ഷവും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ നിലവാര തകര്‍ച്ചയുടെ മുഖ്യകാരണം വേണ്ടവിധം പഠിപ്പിക്കുവാന്‍ പഠന ദിവസങ്ങള്‍ കിട്ടുന്നില്ല എന്നതാണെന്ന് യോഗം വിലിയിരുത്തി. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കേരളത്തില്‍ 90 ഓളം ഹര്‍ത്താല്‍ ദിനങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും ഉള്ളത് കൂട്ടുമ്പോള്‍ 120നടുത്തു വരും. ഇതിനാല്‍ 250 പ്രവൃത്തിദിവസങ്ങള്‍ വേണം എന്ന നിയമം പാലിക്കുവാന്‍ കേരളത്തിലെ സ്‌കൂളുകള്‍ക്ക് കഴിയുന്നില്ലെന്നും യോഗം വിലയിരുത്തി. അഖിലേന്ത്യ സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെയാണ് ഇത് ഏറ്റവും അധികം ബാധിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് നിത്യശാപമായി മാറിക്കൊണ്ടിരിക്കുന്ന ഹര്‍ത്താലെന്ന വ്യാജേനയുള്ള ബന്ദുകള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ വിദ്യാഭ്യാസ നിലവാര തകര്‍ച്ച മൂലം കേരളത്തിലെ യുവതലമുറയുടെ ഭാവിതന്നെ അപകടത്തില്‍ പെടുന്നതാണ്. വിദ്യാഭ്യാസം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണെങ്കില്‍ തന്നെയും സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സേവനം സതുത്യര്‍ഹമാണ്. കേരളത്തില്‍ അണ്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുവേണ്ടി സൊസൈറ്റികളും ട്രസ്റ്റുകളും മുടക്കിയിട്ടുള്ളത് ഒരു ലക്ഷത്തില്‍പരം കോടി രൂപയാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ സഹായവും മറ്റെല്ലാ സൗകര്യങ്ങളും ലഭിക്കുന്ന സ്‌കൂളുകള്‍ക്കുപോലും പഠനിലവാരം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ഈ കുറവ് ഒരു പരിധിവരെ പരിഹരിക്കുന്നത് സിബിഎസ്‌സി, ഐസിഎസ്‌സി അണ്‍ എയ്ഡഡ് റെഗ്ഗഗനൈസ്ഡ് സകൂളുകളാണ്. എന്നാല്‍ ഈ പരമാര്‍ഥം അംഗീകരിക്കാന്‍ ഇനിയും സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും യോഗം വിലയിരുത്തി.നിരന്തരമായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ഉള്ള ഒരു കൂട്ടായ പരിശ്രമം അനിവാര്യമായ സാഹചര്യത്തിലാണ് ഇത്തരം കൂട്ടായ്മയ രൂപം കൊണ്ടത്. ഹര്‍ത്താല്‍ ദിവസം സ്‌കൂളുകളെ ഒഴിവാക്കണമെന്നും ഹര്‍ത്താല്‍ ദിവസങ്ങളിലും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിന് മതിയായസംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഈ കാര്യത്തില്‍ രക്ഷകര്‍ത്താക്കളുടെ സഹകരണം ഉണ്ടാകണമെും യോഗംആവശ്യപ്പെട്ടു.ടിപി എം ഇബ്രാഹിം ഖാന്‍ (പ്രസിഡന്റ് കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റസ് ്അസോസിയേഷന്‍) എബ്രഹാംതോമസ്(ഖജാന്‍ജി,കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റസ് ്അസോസിയേഷന്‍),കെ എം ഹാരിസ്(കോര്‍കമ്മിറ്റികണ്‍വീനര്‍),ജോര്‍ജ്കുളങ്ങര(റീജ്യണല്‍ കണ്‍വീനര്‍),ഡോ : ജയകുമാര്‍(പ്രസിഡന്റ്,അണ്‍എയ്ഡഡ് മാനേജ്‌മെന്റ് അസോസിയേഷന്‍), ഡോ : കെ കെ ഷാജഹാന്‍( സംസ്ഥാന ജനറല്‍ സെക്രട്ടറി കേരള റഗ്ഗനൈസ്ഡ് സ്‌കൂള്‍മാനേജ്മന്റ ്അസോസിയേഷന്‍),വര്‍ഗീസ് തേക്കിലക്കാടന്‍(എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍)
RELATED STORIES
ചക്രവാത ചുഴി; അഞ്ച് ദിവസം മഴ കനത്തേക്കാമെന്ന് മുന്നറിയിപ്പ്
24 Nov 2024 1:39 AM GMTജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)
24 Nov 2024 1:32 AM GMTകടുവയില്‍ നിന്ന് പൊടിക്ക് രക്ഷപ്പെട്ട് കര്ഷകന് (വീഡിയോ)
24 Nov 2024 1:04 AM GMTഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMTനവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണമെന്ന് ഹരജി
24 Nov 2024 12:29 AM GMTഅബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMT