- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റെയില്‍വേയുടെ ജനങ്ങളോടുള്ള വെല്ലുവിളി പ്രതിഷേധാര്‍ഹം: കെ കെ അബ്ദുല്‍ ജബ്ബാര്‍
തിരുവനന്തപുരം: പാസഞ്ചര്‍ ട്രെയിനുകളുടെ പിടിച്ചിടലും വൈകിയോട്ടവും ഉന്നയിച്ച് പ്രതിഷേധിച്ച യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന റെയില്‍വേയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. എറണാകുളം-ആലപ്പുഴ-കായംകുളം റൂട്ടില്‍ വന്ദേഭാരതിന് വഴിയൊരുക്കാന്‍ പാസഞ്ചറുകളടക്കം വഴിയില്‍ പിടിച്ചിടുന്നതിനെതിരേ നടത്തിയ പ്രതിഷേധം ന്യായമാണ്. ഇതു പരിഹരിക്കാന്‍ പ്രായോഗിക പരിഹാരം കാണുന്നതിന് പകരം വന്ദേഭാരത് വഴിമാറ്റുമെന്ന ഭീഷണി വെല്ലുവിളിയാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ സാധാരണക്കാരുടെ പ്രധാന യാത്രാ ആശ്രയമാണ്. അത് തടസ്സപ്പെടുന്നത് സാധാരണക്കാരെ ഗുരുതരമായി ബാധിക്കും. അശാസ്ത്രീയ സമയക്രമത്തെക്കുറിച്ചോ യാത്രാ പ്രശ്നത്തെക്കുറിച്ചോ പ്രതിഷേധിക്കരുതെന്ന തിട്ടൂരം ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. സാധാരണക്കാരുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കണം. റെയില്‍വേയെ ആശ്രയിക്കുന്ന സാധാരണക്കാരായ യാത്രക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ റെയില്‍വേ സത്വര നടപടി സ്വീകരിക്കണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTകലാപം; മണിപ്പൂരിലെ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ...
21 Nov 2024 5:56 AM GMTമഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെന്ന് എക്സിറ്റ് പോൾ പ്രവചനം
20 Nov 2024 2:21 PM GMTമഹാരാഷ്ട്രയിലെ രാജുരാ നിയോജക മണ്ഡലത്തില്‍നിന്ന് 60 ലക്ഷം രൂപ പിടികൂടി...
20 Nov 2024 9:00 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMTആൻ്റണി രാജു വിചാരണ നേരിടണം: തൊണ്ടിമുതൽ കേസിൽ സുപ്രിം കോടതി
20 Nov 2024 6:32 AM GMT