- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിഭാഗീയ വിദ്വേഷത്തിനും അക്രമങ്ങള്‍ക്കുമെതിരേ എസ്ഡിപിഐ ഐക്യസദസ്
ന്യൂഡല്‍ഹി: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, വിഭാഗീയ വിദ്വേഷത്തിനും അക്രമങ്ങള്‍ക്കുമെതിരേ ഐക്യസദസ് സംഘടിപ്പിച്ചു.
ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷനല്‍ സെന്ററില്‍ നടത്തിയ പരിപാടിയില്‍ മുന്‍ എംപി മൗലാന ഉബൈദുല്ല അസ്മി, ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് രാജരത്‌നം അംബേദ്കര്‍, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, ആള്‍ ഇന്ത്യാ പേഴ്‌സനല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റ് സഹീര്‍ അബ്ബാസ് റിസ്‌വി, കാത്തലിക് എജ്യൂക്കേഷന്‍ മേധാവി ഫാ. സൂസൈ സെബാസ്റ്റ്യന്‍, സേവ് ധരാം മഹാസഭാ ദേശീയ പ്രസിഡന്റ് ശാന്ത് ഭജന്‍ റാം, മഹാസംഘ് മാര്‍ഗ് ദര്‍ശക് നേതാവ് ഭഗവാന്‍ ദാസ് ഗുജേ, യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് ഡോ.മൈക്കിള്‍ വില്യം, പേഴ്‌സന്‍ ഹവാരാ കമ്മിറ്റി മുഖ്യ വക്താവ് ബല്‍ജിന്ദര്‍ സിങ്, ആള്‍ ഇന്ത്യ ഭിക്ഷു സംഘ് നേതാവ് രാജരത്‌ന ഭാന്ദേ, ഭിക്ഷു വിജയ് ഘോഷ് മഹാതേര, മന്ദീപ് സിങ് സോധി, ഭാന്ദേനന്ദ, രാഹുല്‍ ഭാന്ദേ തുടങ്ങി സമൂഹത്തിലെ വിവിധ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിച്ചു.
ഉച്ചകോടിയില്‍ പാസ്സാക്കിയ പ്രമേയത്തില്‍ രാജ്യത്ത് നടക്കുന്ന വിഭാഗീയ വിദ്വേഷത്തിലും അക്രമങ്ങളിലും ആശങ്കയും നടുക്കവും പ്രകടിപ്പിച്ചു. വിപുലമായ ഒരു വംശഹത്യയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തെ നിലവിലെ സാഹചര്യം, ജാതീയത തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍, ചര്‍ച്ചുകള്‍ക്കും, ഇതര ആരാധനാലയങ്ങള്‍ക്കും മേലുള്ള അതിക്രമങ്ങള്‍, ആള്‍ക്കൂട്ടക്കൊല, സ്വാഭീഷ്ട പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള മതപരമായ അവകാശത്തിനു മേലുള്ള കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങള്‍ പ്രമേയത്തില്‍ പ്രത്യേകം എടുത്തുകാട്ടി.
സമാനചിന്താഗതിക്കാരായ മത, സാമൂഹിക വിഭാഗങ്ങളുമായും തല്‍പരരായ പൗരന്‍മാരുമായും ഒത്തുചേര്‍ന്ന് ഭരണഘടനാ മാനദണ്ഡങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി രാഷ്ട്രീയപ്രേരിതമായ ശിഥിലീകരണ വിഭജന ഭീഷണിക്കെതിരേ ഒത്തൊരുമിച്ചുപോരാടാന്‍ സദസ്സില്‍ പങ്കെടുത്തവര്‍ ദൃഢപ്രതിജ്ഞയെടുത്തു.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT