Sub Lead

രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാന്‍ ഫാഷിസത്തെ അനുവദിക്കരുത്: മൂവാറ്റുപുഴ അഷറഫ് മൗലവി

രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാന്‍ ഫാഷിസത്തെ അനുവദിക്കരുത്: മൂവാറ്റുപുഴ അഷറഫ് മൗലവി
X

ഇടുക്കി: നിരന്തര പോരാട്ടങ്ങളുടെ വിമോചനത്തിന്റെ പ്രതിഫലനമായി മഹത്തുക്കളായ രാഷ്ട്ര ശില്‍പ്പികള്‍ നമുക്ക് സമ്മാനിച്ച ഭരണഘടനയെ തകര്‍ക്കാന്‍ ഫാഷിസത്തെ അനുവദിക്കരുതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. 'മോദിയല്ല ഭരണഘടനയാണ് ഗ്യാരന്റി' എന്ന സന്ദേശം ഉയര്‍ത്തി എസ്ഡിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ മങ്ങാട്ടുകവലയില്‍ നടത്തിയ റിപ്പബ്ലിക് ദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ നന്മകള്‍ രാജ്യത്ത് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദി കഴിഞ്ഞ ദിവസം 18 തവണയാണ് മോദിയുടെ ഗ്യാരന്റി എന്ന് ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ മോദിയുടെ വ്യാജ ഗ്യാരന്റി അല്ല രാജ്യത്തിനു വേണ്ടത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൂല്യങ്ങളുടെ ഗ്യാരന്റിയാണ് വേണ്ടത്.

രാജ്യത്തിന്റെ ചരിത്രം ഓര്‍മയുള്ളര്‍ക്ക് മാത്രമേ ഭരണഘടനയുടെ മൂല്യം മനസ്സിലാവുകയുള്ളൂ. സംഘപരിവാര്‍ മുന്നോട്ട് വയ്ക്കുന്ന മനുസ്മൃതി അടിസ്ഥാനമാക്കിയ ഏകാധിപത്യ രാഷ്ട്രക്രമത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയും ജനാധിപത്യവും ഭീഷണി നേരിടുമ്പള്‍ അവയെ സംരക്ഷിക്കല്‍ പൗരസമൂഹത്തിന്റെ ബാധ്യതയാണെന്ന് അഷ്‌റഫ് മൗലവി ഓര്‍മിപ്പിച്ചു. എസ്ഡിപിഐ ഇടുക്കി ജില്ലാ പ്രസിഡന്റ് ഷമീര്‍ മേച്ചേരി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍, ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഖാസിമി, ജില്ലാ ഖജാഞ്ചി കെ എച്ച് യൂനുസ്, തൊടുപുഴ മണ്ഡലം പ്രസിഡന്റ് എം ബി അഫ്‌സല്‍, ഇടുക്കി മണ്ഡലം പ്രസിഡന്റ് ഹാരിസ് മുറിക്കാശേരി സംസാരിച്ചു.

Next Story

RELATED STORIES

Share it