Sub Lead

ഇന്ത്യ അനുഭവിക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം മുന്നോട്ട് വെക്കുന്നത് എസ്ഡിപിഐ മാത്രം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ബിജെപി വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാംപയിനിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ഇന്ത്യ അനുഭവിക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം മുന്നോട്ട് വെക്കുന്നത് എസ്ഡിപിഐ മാത്രം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

കൊച്ചി : ഇന്ത്യ അനുഭവിക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം മുന്നോട്ട് വെക്കുന്നത് എസ്ഡിപിഐ മാത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി .ബിജെപി വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാംപയിനിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


രാജ്യത്ത് സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന സവര്‍ണ രാഷ്ട്ര സങ്കല്‍പം ഹിന്ദു, മുസ് ലിം, ക്രിസ്ത്യന്‍ തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങള്‍ക്കും എതിരാണ്. മനുഷ്യനെ കൊല്ലുന്നതും പള്ളികള്‍ പൊളിക്കുന്നതും രാഷ്ട്ര നിയമമായി മാറിക്കൊണ്ടിരിക്കുകയാണ്. മനുവാദ ഭരണഘടനയുടെയല്ല, മാനവികതയുടെ ഭരണഘടനയുള്ള നമ്മുടെ പ്രിയപ്പെട്ട ഇന്ത്യ നമുക്ക് തിരിച്ചു പിടിക്കാനുണ്ട്,അതിനു ഒരുമയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത് അലി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് സ്വാഗതം പറഞ്ഞു. ദേശീയ സമിതി അംഗങ്ങളായ റോയ് അറയ്ക്കല്‍, പി പി മൊയ്തീന്‍ കുഞ്ഞു,വിമന്‍ ഇന്ത്യ മൂവമെന്റ് ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്് ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍,വിമന്‍ ഇന്ത്യ മൂവമെന്റ് ദേശീയ സമിതി അംഗം അഡ്വ സിമി ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, നിമ്മി നൗഷാദ്, സെക്രട്ടറിമാര്‍ ബാബു വേങ്ങൂര്‍, കെഎ മുഹമ്മദ് ഷമീര്‍, ശിഹാബ് പടന്നാട്ട്, നാസര്‍ എളമന, ഫസല്‍ റഹ്മാന്‍,സുധീര്‍ എലൂക്കര,സുനിത നിസാര്‍, റഷീദ് എടയപ്പുറം സംസാരിച്ചു.എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ വാണിയക്കാട് നന്ദി പറഞ്ഞു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ബഹുജന റാലിയും നടന്നു.

Next Story

RELATED STORIES

Share it