Sub Lead

യുഎസില്‍ നിന്ന് നാടുകടത്തിയവരെ വിലങ്ങണിയിച്ച സംഭവം: എസ്ഡിപിഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തി

യുഎസില്‍ നിന്ന് നാടുകടത്തിയവരെ വിലങ്ങണിയിച്ച സംഭവം: എസ്ഡിപിഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തി
X

തിരുവനന്തപുരം: യുഎസില്‍ നിന്നു നാടുകടത്തിയ പൗരന്മാരെ വിലങ്ങണിയിച്ച ട്രംപിന്റെ മനുഷ്യത്വരാഹിത്യത്തിന് വഴങ്ങികൊടുത്ത മോദിസര്‍ക്കാര്‍ ഇന്ത്യക്കപമാനം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. രാജ്ഭവനു മുമ്പില്‍ നടത്തിയ പ്രതിഷേധം ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന ഉദ്ഘാടനം ചെയ്തു. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് അനധികൃത കുടിയേറ്റക്കാരെന്നു മുദ്രകുത്തി ഇന്ത്യക്കാരെയുള്‍പ്പെടെ നാടുകടത്തിയത്. നടുകടത്തപ്പെട്ട പൗരന്മാരോട് ക്രൂരമായും മനുഷ്യത്വരഹിതവുമായാണ് ട്രംപ് ഭരണകൂടം പെരുമാറിയത്. വിലങ്ങണിയിച്ച് സൈനീക വിമാനത്തിലാണ് അവരെ ഇന്ത്യയിലെത്തിച്ചത്.

ബന്ധനസ്ഥരാക്കപ്പെട്ടവരെ വലിച്ചിഴച്ചതായുള്ള റിപോര്‍ട്ടുകള്‍ യുഎസ് ഭരണകൂടത്തിന്റെ ക്രൂരതയെയാണ് വെളിപ്പെടുത്തുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ഒരക്ഷരം മിണ്ടിയിട്ടില്ല. കൂടാതെ വിലങ്ങുവെച്ച് കൊണ്ടുവന്നതിനെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളിലുള്‍പ്പെടെ കടന്നുകയറി സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഉണ്ടാക്കി ആയുധ വിപണി വ്യാപിപ്പിക്കാനാണ് ഭീകര രാഷ്ട്രമായ അമേരിക്ക ശ്രമിക്കുന്നത്. രാജ്യത്തെ അടിമത്വവല്‍ക്കരിച്ച ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്നവരുടെ പിന്‍മുറക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അവര്‍ അവരുടെ ദാസ്യമനോഭാവമാണ് തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ട്രഷറര്‍ ശംസുദ്ദീന്‍ മണക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, നേമം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നവാസ് സംസാരിച്ചു.

Next Story

RELATED STORIES

Share it