Sub Lead

വയലാര്‍ സംഘര്‍ഷം: പോലിസ് ഭീകരതക്ക് താക്കീതായി എസ്ഡിപിഐ എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

വയലാര്‍ സംഘര്‍ഷം:  പോലിസ് ഭീകരതക്ക് താക്കീതായി എസ്ഡിപിഐ എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
X

ആലപ്പുഴ: വയലാര്‍ സംഘര്‍ഷത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്ന പോലിസ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്പി ഓഫിസ് മാര്‍ച്ചില്‍ ജനരോഷമിരമ്പി.

കൊവിഡ് പശ്ചാത്തലത്തിലും ശക്തമായ മഴയിലും പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ ആണ് എസ്പി ഓഫിസ് മാര്‍ച്ചില്‍ പങ്കെടുത്തത്. എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.


ജനങ്ങളുടെ നികുതിപണത്തില്‍ നിന്നും ശമ്പളം പറ്റുന്ന പോലിസ് ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിനു പകരം ആര്‍എസ്എസിന്റെ ചട്ടുകമാകാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുവാന്‍ പാര്‍ട്ടിക്ക് രംഗത്തിറങ്ങേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

നിരപരാധികളെയും സ്ത്രീകളെയും വേട്ടയാടാന്‍ അനുവദിക്കില്ല. പോലിസ് അതിക്രമങ്ങളെ നിയമപരമായും ജനകീയമായും നേരിടുമെന്നും ആഭ്യന്തരവകുപ്പ് പൂര്‍ണമായും ആര്‍എസ്എസ് നിയന്ത്രണത്തിലായെന്ന് ഇടതു മുന്നണി നേതാക്കള്‍ തന്നെ സമ്മതിച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ പതിനൊന്നു മണിക്ക് ഇരുമ്പ് പാലത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് എസ്പി ഓഫിസിന് മുന്നില്‍ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, ജില്ലാ പ്രസിഡന്റ് എം എം താഹിര്‍, ജനറല്‍ സെക്രട്ടറി കെ റിയാസ്,സെക്രട്ടറി റൈഹാനത്ത് സുധീര്‍,ട്രഷറര്‍ എം.സാലിം,ജില്ലാ കമ്മിറ്റി അംഗങ്ങളായ നാസര്‍ പഴയങ്ങാടി,വി.എം.ഫഹദ്,ഷീജാ നൗഷാദ്,ഫൈസല്‍ പഴയങ്ങാടി, സുല്‍ഫിക്കര്‍, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് സിയാദ് മണ്ണാമുറി മാര്‍ച്ചിനു നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it