- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസ്: മുഖ്യമന്ത്രി വാക്ക് ലംഘിച്ചു; 19 ന് പ്രതിഷേധ ദിനമെന്ന് എസ്ഡിപിഐ
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളായ 46 പേര്‍ക്ക് സമന്‍സ് ലഭിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവര്‍ക്കെതിരേ കേസെടുക്കില്ലെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നുമായിരുന്നു മുഖ്യമന്ത്രി 2020 ഫെബ്രുവരി 3ന് നിയമസഭയില്‍ പറഞ്ഞത്.
കോഴിക്കോട്: പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ നിരുപാധികം പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 19 ന് സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ അമിത് ഷായും യോഗിയും നടപ്പാക്കുന്ന അതേ നടപടിയാണ് പിണറായി വിജയനും തുടരുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളായ 46 പേര്‍ക്ക് സമന്‍സ് ലഭിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവര്‍ക്കെതിരേ കേസെടുക്കില്ലെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നുമായിരുന്നു മുഖ്യമന്ത്രി 2020 ഫെബ്രുവരി 3ന് നിയമസഭയില്‍ പറഞ്ഞത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 519 കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ സത്യസന്ധതയുണ്ടെങ്കില്‍ ഈ കേസുകള്‍ നിരുപാധികം പിന്‍വലിക്കാന്‍ തയ്യാറാവണം. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ കബളിപ്പിക്കുന്നതിന് സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സംഘപരിവാരത്തെ പ്രീണിപ്പിക്കുന്നതിന് പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ കേസുകള്‍ കുത്തിപ്പൊക്കി വേട്ടയാടുകയാണ്. സംസ്ഥാനത്തെ ജനങ്ങളെ വിഡ്ഢികളാക്കുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും കാപട്യം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പില്‍ ഇടതുമുന്നണി നയം വ്യക്തമാക്കണം. ഹിന്ദുത്വ ഭരണകൂട ഭീകരതയുടെ മുഖചിത്രമായി മാറിയ യുപിയെ പോലും നാണിപ്പിക്കുന്ന നടപടിയാണ് ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ നടക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രചാരണവും പ്രതിഷേധ പരിപാടികളും നിയമപോരാട്ടവും നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുന്നതെന്നും മജീദ് ഫൈസി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരിയും സംസാരിച്ചു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT