Sub Lead

കേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്‍

കേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്‍
X

കണ്ണൂര്‍: എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി ഷമീര്‍ മുരിങ്ങോടിയെ അന്യായമായി കാപ്പ ചുമത്തി ജയിലിലടച്ചതിനെതിരേ 'പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.

രാവിലെ സ്‌റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിച്ചു. പ്ലാസ ജങ്ങ്ഷന്‍, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, പഴയ ബസ്റ്റാന്റ്, താലൂക്ക് ഓഫിസ്, കാല്‍ടെക്‌സ് വഴി എത്തിയ മാര്‍ച്ച് സിവില്‍ സ്‌റ്റേഷന്‍ പ്രധാന കവാടത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ടൗണ്‍ പോലിസിന്റെ നേതൃത്വത്തിന്‍ വന്‍ പോലിസും ബാരിക്കേടുകളും വരുണ്‍ ജലപീരങ്കിയും ഉപയോഗിച്ച് തടഞ്ഞു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.


ബോധപൂര്‍വ്വം തങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് പോലിസ് നയമെങ്കില്‍ നിയമത്തിന്റെ ഏതറ്റംവരെയും പോയി അത്തരം ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ പിടിച്ച് കൊണ്ടുവരും. ആര്‍എസ്എസിന് വിടുപണി ചെയ്യുന്നവരെ ബഹുമാനിക്കാനോ അനുസരിക്കാനോ ബാധ്യസ്ഥതമല്ല.

ചില പോലിസുകാര്‍ ഗൂഢ താല്‍പ്പര്യങ്ങളുടെ പേരില്‍ കാപ്പ നിയമം ദുരുപയോഗം ചെയ്യുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ തന്റെ അനുഭവകഥയില്‍ പോലിസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ തുറന്നു കാട്ടിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ അതിന്റെ തുടക്കം കാലം മുതല്‍ ഇവിടെ പോലിസും മുഖ്യധാരാ പാര്‍ട്ടികളും പലവിധ പ്രതിബന്ധങ്ങളും സൃഷ്ടിച്ച് തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ട് ഒരിഞ്ച് പിന്മാറിയിട്ടില്ല. സിഐയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ ചുമത്തിയ കാപ്പ പിന്‍വലിക്കാന്‍ കലക്ടര്‍ തയ്യാറാവണം.

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് മുന്നില്‍ വയ്ക്കുന്ന യാതൊരു പ്രതികരണ ശേഷിയുമില്ലാത്ത നോക്കുകുത്തിയായി കേരളത്തിന്റെ ആഭ്യന്തര മന്ത്രി മാറിയ കാഴ്ച്ചയാണ് കഴിഞ്ഞ കുറേ നാളായി ഇവിടെ കാണുന്നതെന്ന് പി കെ ഉസ്മാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ മുസ്തഫ നാറാത്ത്, ശംസുദ്ദീന്‍ മൗലവി, കെ.പി സുഫീറ, എ ഫൈസല്‍, സി.കെ ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it