- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതപരിവര്‍ത്തന ആരോപണം: കുടകില്‍ മലയാളി ദമ്പതികളുടെ അറസ്റ്റ് അപലപനീയമെന്ന് പി ജമീല
തിരുവനന്തപുരം: മതപരിവര്‍ത്തനം ആരോപിച്ച് കര്‍ണാടകയിലെ കുടകില്‍ മലയാളി ദമ്പതികളെ അറസ്റ്റുചെയ്ത നടപടി അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വയനാട് മാനന്തവാടി സ്വദേശിയായ പാസ്റ്റര്‍ വി കുര്യാച്ചന്‍ (62), ഭാര്യ സെലീനാമ്മ (57) എന്നിവരെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട് കുട്ട പോലിസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ക്രൈസ്തവ ആരാധനാലയങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്ന് കര്‍ണാടകയിലെ ശ്രീരാമ സേനാ തലവന്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. പരമത വിദ്വേഷം പടര്‍ത്തി ഹിംസാത്മക ഹിന്ദുത്വം ജനങ്ങളുടെ സമാധാന ജീവിതവും സഹവര്‍ത്തിത്വവും തകര്‍ക്കുകയാണ്. ഇതര മതവിശ്വാസികള്‍ക്കെതിരേ സായുധ അതിക്രമം നടത്തുന്ന സംഘപരിവാരത്തിനെതിരേ മൗനമവലംബിക്കുന്ന കര്‍ണാടക പോലിസാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതിയില്‍ ഉടനടി അറസ്റ്റുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുന്നത്. ആര്‍എസ്എസ് വേദഗ്രന്ഥമായ വിചാരധാര അനുസരിച്ചുള്ള വംശ ശുദ്ധീകരണമാണ് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മത സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന മഹത്തായ ഭരണഘടന നോക്കുകുത്തിയായി മാറിയിരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മുസ്‌ലിം, ക്രൈസ്തവ, ദലിത്, ആദിവാസി, സ്ത്രീ, ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ജീവല്‍ ഭീഷണിയിലാണ്. ഇതര സമൂഹങ്ങളെ അക്രമിക്കുന്നതിന് തീവ്ര ഹിന്ദുത്വ സംഘടനകള്‍ പുതിയ പുതിയ കാരണങ്ങള്‍ കണ്ടെത്തുകയാണ്. പൗരന്മാര്‍ക്ക് നീതിയും സുരക്ഷയും ഉറപ്പാക്കേണ്ട ഭരണസംവിധാനങ്ങളും പോലീസും ഹിന്ദുത്വ അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണ്. രാജ്യത്തെ ഫാഷിസ്റ്റ് അക്രമികളില്‍ നിന്നു രക്ഷിക്കാന്‍ ജനാധിപത്യ സമൂഹം ഭിന്നതകള്‍ മറന്ന് ഐക്യപ്പെടാന്‍ തയ്യാറാവണമെന്നും പി ജമീല അഭ്യര്‍ത്ഥിച്ചു.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT