Sub Lead

മുസഫര്‍ നഗര്‍ കലാപം: ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചതിനെതിരേ എസ്ഡിപിഐ കോടതിയെ സമീപിക്കും

കേസുകള്‍ പിന്‍വലിക്കുന്നത് നീതി നിഷേധവും കലാപകാരികളെയും ഗൂഢാലോചനക്കാരെയും കുറ്റവാളികളെയും സംരക്ഷിക്കുന്നതിനുള്ള നടപടിയല്ലാതെ മറ്റൊന്നുമല്ലെന്നും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി കുറ്റപ്പെടുത്തി.

മുസഫര്‍ നഗര്‍ കലാപം: ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചതിനെതിരേ എസ്ഡിപിഐ കോടതിയെ സമീപിക്കും
X

ന്യൂഡല്‍ഹി: 2013ലെ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി എംപി, എംഎല്‍എമാര്‍ ഉള്‍പ്പെടെ 51 പ്രതികള്‍ക്കെതിരായ 75 ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചതിനെതിരേ കോടതിയെ സമീപിക്കുമെന്ന് എസ്ഡിപിഐ. കേസുകള്‍ പിന്‍വലിക്കുന്നത് നീതി നിഷേധവും കലാപകാരികളെയും ഗൂഢാലോചനക്കാരെയും കുറ്റവാളികളെയും സംരക്ഷിക്കുന്നതിനുള്ള നടപടിയല്ലാതെ മറ്റൊന്നുമല്ലെന്നും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി കുറ്റപ്പെടുത്തി.

മുസഫര്‍ നഗറിലെ കൊള്ളയ്ക്കും തീവയ്പിനും കൊലയ്ക്കും കലാപകാരികളെ പ്രേരിപ്പിച്ച പ്രധാന കുറ്റവാളികളായ എംഎല്‍എമാരെയും എംപിമാരെയും ബിജെപി നേതാക്കളെയും സംരക്ഷിക്കുന്നതില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തികഞ്ഞ ശ്രദ്ധാലുവാണ്. മുസഫര്‍ നഗര്‍ കലാപക്കേസുകള്‍ വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം, ഇത്തരം വക്രമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് കേസുകള്‍ ഒതുക്കിതീര്‍ക്കാന്‍ യുപി സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ ശേഷിയും ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യന്‍ ചരിത്രത്തിലെ സാമുദായിക ആക്രമണത്തിന്റെ ഭീകര അധ്യായങ്ങളിലൊന്നാണ് 2013 ലെ മുസാഫര്‍ നഗര്‍ കലാപം. രാജ്യത്തിനകത്തും പുറത്തും വ്യാപകമായി അപലപിക്കപ്പെട്ട കലാപത്തില്‍ 65 പേര്‍ കൊല്ലപ്പെടുകയും 92 പേര്‍ക്ക് പരിക്കേല്‍ക്കുകയും 50,000 ത്തിലധികം ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

നംഗല മണ്ഡൂര്‍ മഹാപഞ്ചായത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയും മുസ്‌ലിംകള്‍ക്കെതിരേ പ്രതികാരം ചെയ്യാന്‍ ആവശ്യപ്പെട്ടും കലാപത്തിന് കോപ്പുകൂട്ടിയത് ഉത്തര്‍പ്രദേശ് മന്ത്രിയും താന ഭവന്‍ എംഎല്‍എയുമായ സുരേഷ് റാണ, സര്‍ധാന ബിജെപി എംഎല്‍എ സംഗിത് സോം, ബിജെപി എംപി ഭരേന്ദു സിംഗ്, മുസാഫര്‍ നഗര്‍ സര്‍ദാര്‍ എംഎല്‍എ കപില്‍ ദേവ്, വിഎച്ച്പി നേതാവ് സാധി പ്രാച്ചി എന്നിവരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 188, 353, 153 എ, 341, 435 തുടങ്ങിയ ഗുരുതര വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരുന്നത്.

51 പ്രതികള്‍ക്കെതിരായ 75 ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ച നടപടിയെ കോടതിയില്‍ നേരിടാന്‍ എസ്ഡിപിഐ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it