- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ് ഡിപിഐ പ്രവര്‍ത്തന ഫണ്ട് സംസ്ഥാന തല ഉദ്ഘാടനം കാസര്‍കോട്ട് നടന്നു
ഉപ്പള: വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഫാഷിസ്റ്റ് ഭീഷണികള്‍ക്ക് ശാശ്വത പരിഹാരം എസ് ഡിപിഐ ആണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിന്റെ സംസ്ഥാന തല ഉദ്ഘാടനം കാസര്‍കോഡ് ഉപ്പളയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മച്ചംപാടിയില്‍ എസ് ഡിപിഐയ്‌ക്കെതിരെ ബിജെപിയെ കൂട്ടുപിടിച്ച മുസ്‌ലിം ലീഗിന്റെയും മഞ്ചേശ്വരം പഞ്ചായത്തില്‍ ബിജെപിയുടെ സഹായം സ്വീകരിച്ച സിപിഎമ്മിന്റെയും ഫാഷിസ്റ്റ് വിരുദ്ധത കാപട്യം മാത്രമാണ്. അധികാര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനപ്പുറം യാതൊരു അജണ്ടയുമില്ലാത്ത പാര്‍ട്ടികളുടെ എല്ലാ മുന്നണിക്കെട്ടുകളും അനതിവിദൂര ഭാവിയില്‍ തകര്‍ന്ന് വീഴുമെന്നും മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം, ജില്ലാ ഖജാഞ്ചി സിദ്ധീഖ് പെര്‍ള, ശരീഫ് ഹൊസങ്കടി, കുന്നില്‍ അബ്ദുല്ല ഹാജി, ഇബ്രാഹീം ഷിറിയ, അലിഷാമ, അന്‍സാര്‍ ഹൊസങ്കടി, മുബാറക്ക് കടമ്പാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഹമീദ് ഹൊസങ്കടി, കുമ്പള ഗ്രാമപ്പഞ്ചായത്തംഗം അന്‍വര്‍ ആരിക്കാടി സംബന്ധിച്ചു.
RELATED STORIES
സ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഅടുത്ത അഞ്ചു ദിവസം കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്...
5 Nov 2024 11:15 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMT