Sub Lead

ഫലസ്തീന്‍ സൈന്യത്തെ തുര്‍ക്കി പരിശീലിപ്പിക്കും; തുര്‍ക്കി-ഫലസ്തീന്‍ സുരക്ഷാക്കരാര്‍ പ്രാബല്യത്തില്‍

2018ലാണ് വെസ്റ്റ്ബാങ്കിലെ റാമല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയുമായി തുര്‍ക്കി ധാരണയിലെത്തിയത്. ലിബിയയുമായി തുര്‍ക്കി ഒപ്പുവച്ച സമുദ്ര അതിര്‍ത്തി ഉടമ്പടിയുടെ സമാന മാതൃകയായിരിക്കും ഇക്കാര്യത്തില്‍ പിന്തുടരുകയെന്ന് യെനി സഫക് റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ സൈന്യത്തെ തുര്‍ക്കി പരിശീലിപ്പിക്കും; തുര്‍ക്കി-ഫലസ്തീന്‍ സുരക്ഷാക്കരാര്‍ പ്രാബല്യത്തില്‍
X

ആങ്കറ: അടുത്തിടെ പ്രാബല്യത്തില്‍ വന്ന തുര്‍ക്കി -ഫലസ്തീന്‍ അതോറിറ്റി (പിഎ) സുരക്ഷാ സഹകരണക്കരാര്‍ പ്രകാരമുള്ള പ്രാഥമിക നടപടികള്‍ക്ക് തുര്‍ക്കി തുടക്കംകുറിച്ചു. അടുത്തിടെ ലിബിയയുമായി ഒപ്പുവച്ച സുരക്ഷ സഹകരണ കരാര്‍ മാതൃകയിലാണ് കരാര്‍ നടപ്പാക്കുകയെന്ന് തുര്‍ക്കി പത്രമായ യെനി സഫക് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി ഫലസ്തീന്‍ നിയമ നിര്‍വ്വഹണ സേനയെ തുര്‍ക്കിയിലെ ജെന്‍ഡര്‍മേരി, കോസ്റ്റ് ഗാര്‍ഡ് അക്കാദമിയില്‍ പരിശീലിപ്പിക്കും.

2018ലാണ് വെസ്റ്റ്ബാങ്കിലെ റാമല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയുമായി തുര്‍ക്കി ധാരണയിലെത്തിയത്. ലിബിയയുമായി തുര്‍ക്കി ഒപ്പുവച്ച സമുദ്ര അതിര്‍ത്തി ഉടമ്പടിയുടെ സമാന മാതൃകയായിരിക്കും ഇക്കാര്യത്തില്‍ പിന്തുടരുകയെന്ന് യെനി സഫക് റിപ്പോര്‍ട്ട് ചെയ്തു.

ഗസ മുനമ്പില്‍ അടുത്തിടെ നടന്ന ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച തുര്‍ക്കി കരാറിന്റെ പ്രാഥമിക നടപടിയിലേക്ക് കടന്നത് ഫലസ്തീന് മുതല്‍കൂട്ടാവും. 2018ല്‍ ഫലസ്തീന്‍ അതോറ്റിയുമായി ഒപ്പുവച്ച സുരക്ഷാ സഹകരണക്കരാര്‍ രണ്ട് ദിവസം മുമ്പാണ് തുര്‍ക്കി ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച നടന്ന ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ ആങ്കറ ഇസ്രയേല്‍ അധിനിവേശത്തിനെതിരേ വ്യക്തമായ സന്ദേശം നല്‍കിയതിനു പിന്നാലെയാണ് ഫലസ്തീന്‍ അതോറിറ്റിയുമായുള്ള സുരക്ഷാ ധാരണ പ്രാബല്യത്തില്‍ വന്നതായി കാണിച്ച് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്.

കരാറിന്റെ ഭാഗമായി പരിശീലനം, ഉപദേശം, സാങ്കേതിക സഹായം എന്നിവ നല്‍കി ഫലസ്തീന്‍ നിയമ നിര്‍വ്വഹണ സേനയുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുമെന്നും പത്രം കൂട്ടിച്ചേര്‍ത്തു. കൂടാതെ കള്ളപ്പണം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സാംസ്‌കാരികവും പ്രകൃതിദത്തവുമായ സ്വത്ത് കടത്ത്, മയക്കുമരുന്ന്, മനുഷ്യക്കടത്ത്, കുടിയേറ്റ കള്ളക്കടത്ത്, അനധികൃത കുടിയേറ്റം എന്നിവയ്‌ക്കെതിരായ പോരാട്ടവും കരാറിന്റെ ഭാഗമായി നടപ്പാക്കും. ഇത് തുര്‍ക്കി- ഫലസ്തീന്‍ ബന്ധത്തില്‍ ഒരു പുതിയ ഘട്ടത്തിന് രൂപം നല്‍കുമെന്നും യെനി സഫക് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it