Sub Lead

തോണിയില്‍നിന്ന് സെല്‍ഫി; വിദ്യാര്‍ഥിനി പുഴയില്‍ വീണ് മരിച്ചു

സംഘത്തിലെ ഒരു വിദ്യാര്‍ഥി തോണിയില്‍നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തോണി മറിയുകയായിരുന്നു

തോണിയില്‍നിന്ന് സെല്‍ഫി; വിദ്യാര്‍ഥിനി പുഴയില്‍ വീണ് മരിച്ചു
X

കാസര്‍കോഡ്: പുഴ യാത്രയ്ക്കിടെ തോണിയില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ തോണി മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മംഗളൂരു സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥിനിയും മിയാപദവ് കുളവയലിലെ റോണി-സുനിത ദമ്പതികളുടെ മകളുമായ റെനീത്ത(19) യാണ് മരിച്ചത്. നേത്രാവതി പുഴയിലാണ് അപകടമുണ്ടായത്. സംഘത്തിലെ ഒരു വിദ്യാര്‍ഥി തോണിയില്‍നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തോണി മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കഴിഞ്ഞദിവസം മംഗളൂരുവിലെ ഒരു ചര്‍ച്ചില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു റെനീത്തയും സുഹൃത്തുക്കളും. ഇവിടെനിന്ന് ഉള്ളാള്‍ ഭാഗത്തെ നേത്രാവതി പുഴയില്‍ തോണിയാത്ര നടത്തുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി പുഴയില്‍നിന്ന് അഞ്ചുപേരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും റെനീത്തയെ രക്ഷിക്കാനായില്ല.




Next Story

RELATED STORIES

Share it