Sub Lead

ഇസ്രായേലിന് ബൈഡന്റെ പിന്തുണ: യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവച്ചു

ഇസ്രായേലിന് ബൈഡന്റെ പിന്തുണ: യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവച്ചു
X

ന്യൂയോര്‍ക്ക്: ഫലസ്തീനു നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തിന് പ്രസിഡന്റ് ജോ ബൈഡന്റെ ഏകപക്ഷീയമായി പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ച് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവച്ചു. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ രാഷ്ട്രീയ സൈനിക കാര്യ ഡയറക്ടര്‍ പദവി വഹിച്ചിരുന്ന ജോഷ് പോള്‍ ആണ് രാജിവച്ചത്. സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ ജോ ബൈഡന് വീഴ്ച പറ്റിയെന്നും ഇസ്രായേലിന് നല്‍കുന്ന പിന്തുണയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നമ്മള്‍ ചെയ്ത അതേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതായി ഞാന്‍ ഭയപ്പെടുന്നുവെന്നും ഇനിയും അതിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജോഷ് പോള്‍ ലിങ്ക്ഡ് ഇന്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ 11 വര്‍ഷമായി സഖ്യ രാജ്യങ്ങള്‍ക്കുള്ള ആയുധ കൈമാറ്റ വകുപ്പിലാണ് ജോഷ് ജോലി ചെയ്യുന്നത്. കൂടുതല്‍ ആയുധങ്ങള്‍ ഒരു വശത്തേക്ക് മാത്രം നല്‍കുന്ന നടപടിയെ ഇനിയും പിന്തുണക്കാനാവില്ലെന്നും ഇക്കാര്യം ആരു നടത്തിയാലും മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനങ്ങള്‍ തുറന്നുപറയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ജോഷ് ആഞ്ഞടിച്ചു. പ്രതിവര്‍ഷം 3.8 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് ഇസ്രായേലിന് യുഎസ് നല്‍കുന്നത്.

യുദ്ധം ആരംഭിച്ചതു മുതല്‍ ഇസ്രായേലിന് നിരുപാധിക പിന്തുണ നല്‍കുന്ന ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ സന്ദര്‍ശിക്കുകയും തെല്‍ അവീവിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യുദ്ധത്തിനിടെ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ബൈഡന്‍. മാത്രമല്ല, ഗസയിലെ ആശുപത്രിയില്‍ ബോംബിട്ട് 500ലേറെ പേരെ കൊന്നൊടുക്കിയ സംഭവത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it