Sub Lead

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സില്‍ 1000 പോയിന്റ് നഷ്ടം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സില്‍ 1000 പോയിന്റ് നഷ്ടം
X
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 1039 പോയിന്റുകള്‍ താഴ്ന്ന് 49,999ല്‍ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 205 പോയിന്റുകള്‍ താഴ്ന്ന് 14,888ലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയില്‍ പൊതുമേഖല ബാങ്ക് സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. സ്വകാര്യ ബാങ്കുകളുടെ ഓഹരികളില്‍ 2ശതമാനം ഇടിവ് നേരിട്ടു. 431 സ്ഥാപനങ്ങളുടെ ഓഹരികള്‍ മുന്നേറിയപ്പോള്‍, 1,267 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായി.


ആഗോള വിപണിയിലെ പ്രതിസന്ധികളെ തുടര്‍ന്ന് ഏഷ്യന്‍ വിപണിയിലുണ്ടായ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലുമുണ്ടായിരിക്കുന്നത്. ഏഷ്യന്‍ വിപണികള്‍ ഒരു മാസത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണുണ്ടായത്.

എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹൗസിംഗ് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (എച്ച്.ഡി.എഫ്.സി), റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. ബാങ്ക് ഓഫ് ബറോഡ, ആര്‍.ബി.എല്‍, ഇന്‍ഡസ്ലാന്‍ഡ് ബാങ്ക് എന്നിവ നിഫ്റ്റിയിലും വലിയ നിരാശ സൃഷ്ടിച്ചു. ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി, മുഹീന്ദ്ര ആന്റ് മഹീന്ദ്രന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എച്ച്.ഡി.എഫ്.സി എന്നിവയും നഷ്ടത്തിലാണ്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, മാരുതി, എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഐ.ടി.സി, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍.ടി.പി.സി, ഏഷ്യന്‍ പെയിന്റ്്‌സ്, ടി.സി.എസ്, ടെക് മഹീന്ദ്ര, റിലയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരികള്‍ക്കും കാര്യമായ ഇടിവാണ് നേരിട്ടത്.




Next Story

RELATED STORIES

Share it