Sub Lead

വ്യത്യസ്ത വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരേ സിറം

'മിശ്രിത വാക്‌സീന്‍ പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം കുറ്റപ്പെടുത്തും. മറ്റ് വാക്‌സിന്റെ ഗുണമില്ലായ്മയാണ് പ്രതീക്ഷിച്ച ഫലം കിട്ടാത്തതിന്റെ കാരണമെന്ന് സിറം പറയും. മറ്റ് കമ്പനിയും അതുതന്നെ പറയും'- അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരേ സിറം
X

ന്യൂഡല്‍ഹി: വ്യത്യസ്ത കോവിഡ് വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സൈറസ് പൂനാവാല. വാക്‌സിന്‍ മിശ്രിതത്തിന് താന്‍ എതിരാണ്. അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ല. ലോകമാന്യതിലക് ദേശീയ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

'മിശ്രിത വാക്‌സീന്‍ പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം കുറ്റപ്പെടുത്തും. മറ്റ് വാക്‌സിന്റെ ഗുണമില്ലായ്മയാണ് പ്രതീക്ഷിച്ച ഫലം കിട്ടാത്തതിന്റെ കാരണമെന്ന് സിറം പറയും. മറ്റ് കമ്പനിയും അതുതന്നെ പറയും'- അദ്ദേഹം പറഞ്ഞു. വാക്‌സീന്‍ മിശ്രിതപ്പെടുത്തിയാല്‍ കൂടുതല്‍ ഫലം കിട്ടുമെന്ന് കൃത്യമായ പരീക്ഷണം നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ കലര്‍ത്തി നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെയാണ് പൂനാവാലയുടെ പ്രതികരണം. 300 ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിക്കുന്ന പഠനം വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് നടത്തും. വാക്‌സിനേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്‌സിന്‍ ഡോസുകള്‍ നല്‍കാനാകുമോ എന്ന് വിലയിരുത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

കഴിഞ്ഞദിവസമാണ് കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ രണ്ട് ഡോസായി സ്വീകരിച്ചാല്‍ കൂടുതല്‍ ഫലമുണ്ടാകുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശില്‍ 98 പേരിലാണ് പഠനം നടത്തിയത്. ആദ്യ ഡോസ് കൊവിഷീല്‍ഡും രണ്ടാം ഡോസ് കൊവാക്‌സിനുമാണ് നല്‍കിയത്. പരീക്ഷണം നടത്തിയ 18 പേരില്‍ പ്രതിരോധ ശേഷി വര്‍ധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it