Sub Lead

ഷഹീന്‍ സ്‌കൂളിനെതിരായ രാജ്യദ്രോഹക്കേസ്; വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത് ഗുരുതരമായ അവകാശ ലംഘനം: ഹൈക്കോടതി

പ്രഥമ ദൃഷ്ട്യാ ഇത് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതും ജൂവൈനല്‍ ജസ്റ്റിസ് 2015 ലെ 86 (5) വകുപ്പ് ലംഘിക്കുന്നതുമായ ഗുരുതര കേസാണിത്. നാടകത്തെക്കുറിച്ച് കുട്ടികളെ ചോദ്യം ചെയ്യുന്നതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഈ നിരീക്ഷണം.

ഷഹീന്‍ സ്‌കൂളിനെതിരായ രാജ്യദ്രോഹക്കേസ്; വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത് ഗുരുതരമായ അവകാശ ലംഘനം: ഹൈക്കോടതി
X

ബെഗളൂരു: ആയുധ-യൂനിഫോം ധാരികളായ പോലിസുകാര്‍ കുട്ടികളെ ചോദ്യം ചെയ്യുന്നത് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ ലംഘനവും പ്രഥമ ദൃഷ്ട്യാ 'കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനവുമാണെന്ന് കര്‍ണാടക ഹൈക്കോടതി. ജനുവരിയില്‍ കര്‍ണാടക പോലിസ് ചുമത്തിയ രാജ്യദ്രോഹ കേസില്‍ കര്‍ണാടകയിലെ ഷഹീന്‍ സ്‌കൂളിലെ ആയുധ-യൂനിഫോം ധാരികളായ പോലിസുകാര്‍ ചോദ്യം ചെയ്ത നടപടിക്കെതിരേയാണ് കര്‍ണാടക ഹൈക്കോടതി കടുത്ത വിമര്‍ശനവുമായി മുന്നോട്ട് വന്നത്.

വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ (CAA) എതിര്‍ക്കുന്ന ഒരു നാടകത്തിന്റെ പേരില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ കര്‍ണാടക പോലിസ് കള്ളക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

പ്രഥമ ദൃഷ്ട്യാ ഇത് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതും ജൂവൈനല്‍ ജസ്റ്റിസ് 2015 ലെ 86 (5) വകുപ്പ് ലംഘിക്കുന്നതുമായ ഗുരുതര കേസാണിത്. നാടകത്തെക്കുറിച്ച് കുട്ടികളെ ചോദ്യം ചെയ്യുന്നതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഈ നിരീക്ഷണം.

സിഎഎയ്‌ക്കെതിരെ 2020 ജനുവരിയില്‍ ബീദറിലെ ഷഹീന്‍ എഡ്യുക്കേഷന്‍ സൊസൈറ്റി നടത്തുന്ന പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകവുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്.

വിദ്യാര്‍ഥികളെ ചോദ്യം ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എന്ത് നടപടി സ്വീകരിക്കുമെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോട് ചീഫ് ജസ്റ്റിസ് അഭയ് ഓക, ജസ്റ്റിസ് എന്‍എസ് സഞ്ജയ് ഗൗഡ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

ഭാവിയില്‍ ആ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുട്ടികളെ ചോദ്യം ചെയ്യുമ്പോഴെല്ലാം പോലീസിന് ഒരു നിയമമാകുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാനും കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

9 വയസ്സുള്ള വിദ്യാര്‍ത്ഥിനിയായ ആയിഷയുടെ അമ്മ നസ്ബുന്നീസയെയും ബീദറിലെ ഷഹീന്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായ ഫരീദ ബീഗത്തെയും ജനുവരി 30 ന് സ്‌കൂളില്‍ സിഎഎ വിരുദ്ധ നാടകം അവതരിപ്പിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ നീലേഷ് രക്ഷ്യല്‍ ജനുവരി 26ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

Next Story

RELATED STORIES

Share it