- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പ്രഫ. പി കോയ തടവിലാക്കപ്പെടേണ്ട ഒരു രാഷ്ടീയ വ്യക്തിത്വമല്ല'; ഷാന്റോ ലാലിന്റെ കുറിപ്പ്
കോഴിക്കോട്: പ്രഫ. പി കോയ തടവിലാക്കപ്പെടേണ്ട ഒരു രാഷ്ടീയ വ്യക്തിത്വമല്ലെന്നും സംവദിക്കേണ്ട ഒരു രാഷ്ടീയ ആശയത്തിന്റെ പ്രതിനിധിയാണെന്നും പോരാട്ടം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഷാന്റോ ലാല്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രഫ. പി കോയ ഉള്‍പ്പടെ പോപുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം പ്രഫ. പി കോയയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഓര്‍മിപ്പിച്ചത്.
'മതന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലിംകള്‍ എല്ലാ പ്രഖ്യാപിത അവകാശങ്ങളും നിഷേധിക്കപ്പെട്ട് വംശഹത്യക്ക് ഇരയാക്കപ്പെടുമ്പോള്‍, തങ്ങളുടെ ആരാധനാലയങ്ങള്‍ പോലും സംരക്ഷണം കിട്ടാതെ തച്ച് തകര്‍ക്കപ്പെടുമ്പോള്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഭരണഘടനയുടെ താളുകള്‍ക്കപ്പുറത്ത് യാഥാര്‍ത്ഥ്യമാക്കാന്‍ സ്വയം സംഘടിക്കാന്‍ അവരെ പ്രാപ്തരാക്കിയ നേതാവാണ്'. ഷാന്റോ ലാല്‍ കുറിച്ചു.
'പോപ്പുലര്‍ ഫ്രണ്ട് ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് നിലകൊള്ളുമ്പോഴും അടിച്ചമര്‍ത്തപ്പെടുന്ന മറ്റ് ഇതര വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതും നമുക്ക് കാണാം. ദലിത്, ആദിവാസി, സത്രീ പ്രശ്‌നങ്ങളിലെല്ലാം അവരുടെ പരിമിതമായ രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് ഇടപെടുന്നത് നാം കണ്ടിട്ടുണ്ട്. മാവോയിസ്റ്റുകള്‍ വധിക്കപ്പെടേണ്ടവരും യുഎപിഎ പോലുള്ള ജനവിരുദ്ധ നിയമങ്ങള്‍ ഉപയോഗിച്ച് വേട്ടയാടപ്പെടേണ്ടവരുമായി ചിത്രീകരിച്ച് കൂട്ടക്കൊലകള്‍ അരങ്ങേറിയപ്പോള്‍ പൊതുവില്‍ കമ്മ്യൂണിസ്റ്റ് പുരോഗമന മുഖം മൂടിയണിഞ്ഞ എല്‍ഡിഎഫ് പോലും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയപ്പോള്‍ മാവോയിസ്റ്റുകള്‍ വധിക്കപ്പെടേണ്ടവരല്ലെന്നുറക്കെ പ്രഖ്യാപിച്ച് ചേര്‍ത്ത് നിര്‍ത്തിയ എത്രയെത്ര അനുഭവങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തു നിന്നും അവരുടെ ഈ നേതാവിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്.? നിലമ്പൂര്‍, മഞ്ചക്കണ്ടി, വൈത്തിരി, പടിഞ്ഞാറെത്തറ തുടങ്ങിയ വെടിവെപ്പുകളിലെല്ലാം നാമിത് കണ്ടു'. ഷാന്റോ ലാല്‍ വിശദീകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Pro P Koya തടവിലാക്കപ്പെടേണ്ട ഒരു രാഷ്ടീയ വ്യക്തിത്വമല്ല.
സംവദിക്കേണ്ട ഒരു രാഷ്ടീയ ആശയത്തിന്റെ പ്രതിനിധിയാണ്. മത ന്യൂനപക്ഷങ്ങളുടെ മൗലിക അവകാശങ്ങള്‍ ഭരണഘടനയുടെ അവിഭാജ്യ ഘടകമായി എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള ഒരു രാജ്യത്ത്, മതനിരപേക്ഷത പ്രഖ്യാപിത തത്വമായി അംഗീകരിച്ച ഒരു രാജ്യത്ത്, അതെല്ലാം വെറും കടലാസ് പ്രഖ്യാപനങ്ങള്‍ മാത്രമായി അവശേഷിക്കുകയും മതന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലിംങ്ങള്‍ എല്ലാ പ്രഖ്യാപിത അവകാശങ്ങളും നിഷേധിക്കപ്പെട്ട് വംശഹത്യക്ക് ഇരയാക്കപ്പെടുമ്പോള്‍, തങ്ങളുടെ ആരാധനാലയങ്ങള്‍ പോലും സംരക്ഷണം കിട്ടാതെ തച്ച് തകര്‍ക്കപ്പെടുമ്പോള്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഭരണഘടനയുടെ താളുകള്‍ക്കപ്പുറത്ത് യാഥാര്‍ത്ഥ്യമാക്കാന്‍ സ്വയം സംഘടിക്കാന്‍ അവരെ പ്രാപ്തരാക്കിയ നേതാവാണ്. 'ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിരുപാധികം ഉയര്‍ത്തിപ്പിടിക്കാനും രാഷ്ട്രീയമായി അവരെ പ്രതിനിധാനം ചെയ്യാനും കഴിയുംവിധമുള്ള ഒരു സെക്കുലര്‍ രാഷ്ട്രീയം ഇന്ത്യയില്‍ ഇനിയും വികസിച്ചുവന്നിട്ടില്ല, അതു കൊണ്ട് തന്നെ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി സ്വയം പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ രാഷ്ടീയം ഇന്ത്യയില്‍ ഇപ്പോഴും പ്രസക്തമാണ്' എന്ന വിശലനം ഇവിടെ പ്രസക്തമാണ്.ഒരു പക്ഷെ അങ്ങിനെയൊരു സെക്കുലറിസം വളര്‍ന്നു വന്നിരുന്നു എങ്കില്‍ സ്വയം പ്രതിരോധത്തിന്റെ സാധ്യതകള്‍ക്കപ്പുറത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ക്കായുള്ള ഒരു ജനകീയ പ്രതിരോധവും പോരാട്ടവും ഇവിടെ ഉണ്ടാകുമായിരുന്നു.അത് വേണ്ടത്ര ഉണ്ടായില്ല എന്നത് ഒരിക്കലും ന്യൂനപക്ഷങ്ങളുടെ കുറ്റമല്ല. പോപ്പുലര്‍ ഫ്രണ്ട് ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് നിലകൊള്ളുമ്പോഴും അടിച്ചമര്‍ത്തപ്പെടുന്ന മറ്റ് ഇതര വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതും നമുക്ക് കാണാം.ദളിദ്, ആദിവാസി, സത്രീ പ്രശ്‌നങ്ങളിലെല്ലാം അവരുടെ പരിമിതമായ രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് ഇടപെടുന്നത് നാം കണ്ടിട്ടുണ്ട്. മാവോയിസ്റ്റുകള്‍ വധിക്കപ്പെടേണ്ടവരും UAPA പോലുള്ള ജനവിരുദ്ധ നിയമങ്ങള്‍ ഉപയോഗിച്ച് വേട്ടയാടപ്പെടേണ്ടവരുമായി ചിത്രീകരിച്ച് കൂട്ടക്കൊലകള്‍ അരങ്ങേറിയപ്പോള്‍ പൊതുവില്‍ കമ്മ്യൂണിസ്റ്റ് പുരോഗമന മുഖം മൂടിയണിഞ്ഞ LDF പോലും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയപ്പോള്‍ മാവോയിസ്റ്റുകള്‍ വധിക്കപ്പെടേണ്ടവരല്ലെന്നുറക്കെ പ്രഖ്യാപിച്ച് ചേര്‍ത്ത് നിര്‍ത്തിയ എത്രയെത്ര അനുഭവങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തു നിന്നും അവരുടെ ഈ നേതാവിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്.? നിലമ്പൂര്‍, മഞ്ചക്കണ്ടി, വൈത്തിരി, പടിഞ്ഞാറെത്തറ തുടങ്ങിയ വെടിവെപ്പുകളിലെല്ലാം നിമിത് കണ്ടു.പ്രശ്‌നാധിഷ്ഠിതവും തത്വാധിഷ്ഠിതവുമായ ഈയൊരു സമീപനത്തിന്റെ പേരില്‍ മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നവര്‍ എന്ന പഴി എത്ര തവണയവര്‍ കേട്ടു .? എന്നിട്ടവര്‍ പിന്‍ വാങ്ങിയോ എന്നതാണ് പ്രധാനം. പിന്‍വാങ്ങിയില്ല. തോളിലിട്ട കൈ മുറുക്കുകയല്ലാതെ..! അതൊരു മര്‍ദ്ദിത പക്ഷപാതിത്വമാണ്. അതില്‍ ഒരു സാമ്രാജ്യത്വ വിരുദ്ധതയുമുണ്ട്. സ്വന്തമായി അജണ്ടകളില്ലാത്ത പ്രസ്ഥാനങ്ങളില്ല. ഹിഡന്‍ അജണ്ടകള്‍ ഉള്ളവരെന്ന പ്രത്യാക്രമണം കൊണ്ട് തീരുന്നതുമല്ല പ്രശ്‌നം.
ന്യൂനപക്ഷങ്ങളുടെ അവകാശപോരാട്ടങ്ങളോട് പക വീട്ടുകയല്ല വേണ്ടത്. അതിനോട് ജനാധിപത്യപരമായി സംവദിക്കണം. അതിന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് കെല്‍പ്പുണ്ടെങ്കില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിച്ച് ആ വിഷയം ചര്‍ച്ച ചെയ്യണം.
NB: സോ കോള്‍ഡ് രാജ്യസ്‌നേഹികള്‍ ബ്രിട്ടീഷ് രാജ്ഞിക്ക് അഭിവാദ്യമര്‍പ്പിച്ച് തങ്ങളുടെ നാടിന്റെ ദേശീയപതാക താഴ്ത്തിക്കെട്ടി സാമ്രാജ്യത്വത്തിനു മുന്നില്‍ തലകുനിച്ച് കുമ്പിട്ടു നിന്നപ്പോള്‍ കോയ മാഷ് എഴുതിയ ലേഖനത്തിന്റെ ലിങ്ക് പോസ്റ്റ് ചെയ്യാം അത് പ്രഖ്യാപിത രാജ്യസ്‌നേഹികളെ അല്‍പം രാജ്യസ്‌നേഹം പഠിപ്പിക്കാതിരിക്കില്ല..
അത്ര മഹതിയായിരുന്നോ എലിസബത്ത്.
https://www.facebook.com/489741187873291/posts/2134760053371388/
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT