Sub Lead

നരേന്ദ്രമോദിയുമൊത്ത് ഗണേശപൂജ': കോടതി വിധികളെ സ്വാധീനിക്കില്ലെന്ന് ചീഫ്ജസ്റ്റിസ്

മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും യോഗം ചേരുന്നത് പതിവാണെന്നുമായിരുന്നു പ്രതികരണം.

നരേന്ദ്രമോദിയുമൊത്ത് ഗണേശപൂജ: കോടതി വിധികളെ സ്വാധീനിക്കില്ലെന്ന് ചീഫ്ജസ്റ്റിസ്
X

ന്യൂഡല്‍ഹി: ഗണേശപൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരികരണവുമായി ചീഫ് ജസ്റ്റിസ് ്. ഇത്തരം യോഗങ്ങളില്‍ ജുഡീഷ്യല്‍ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും യോഗം ചേരുന്നത് പതിവാണെന്നുമായിരുന്നു പ്രതികരണം.നരേന്ദ്രമോദിയുമൊത്തുള്ള ഗണേശ പൂജ ജുഡീഷ്യല്‍ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും ചീഫ്ജസ്റ്റിസ് വ്യക്തമാക്കി.

പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വസതി സന്ദര്‍ശിച്ച് ഗണേശപൂജയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.ഇത്തരം യോഗങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നതായി പ്രതിപക്ഷം അഭിപ്രായപ്പെട്ടു.ശിവസേന യുബിടിയും ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

'നോക്കൂ, ഇത് ഗണപതി ഉത്സവമാണ്. പ്രധാനമന്ത്രി ഇതുവരെ എത്ര ആളുകളുടെ വീടുകള്‍ സന്ദര്‍ശിച്ചു? എനിക്ക് ഒരു വിവരവുമില്ല. ഡല്‍ഹിയില്‍ പലയിടത്തും ഗണേശോത്സവം ആഘോഷിക്കാറുണ്ട്, പക്ഷേ പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്ക് പോയി, ഒപ്പം പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒരുമിച്ച് ആരതി നടത്തി, ഭരണഘടനയുടെ സംരക്ഷകര്‍ ഈ രീതിയില്‍ രാഷ്ട്രീയ നേതാക്കളെ കണ്ടാല്‍ ആളുകള്‍ക്ക് സംശയമുണ്ടാകും, ''രാജ്യസഭാ എംപിയും ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവുമായ സഞ്ജയ് റാവത്ത് പറഞ്ഞു

പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തോട് ബിജെപി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇഫ്താര്‍ പാര്‍ട്ടികളില്‍ പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തെ അഭിനന്ദിക്കുന്ന ആളുകള്‍ ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണേശപൂജയില്‍ പ്രധാനമന്ത്രിയെ കാണുമ്പോള്‍ അസ്വസ്ഥപ്പെടുകയാണന്ന് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

Next Story

RELATED STORIES

Share it