Sub Lead

ഷുക്കൂര്‍ വധക്കേസ്: വിചാരണ നടപടി എറണാകുളത്തേക്ക് മാറ്റണമെന്ന് സി ബി ഐ ഹൈക്കോടതിയില്‍

ഹരജി തീര്‍പ്പാക്കുന്നതുവരെ തലശേരി സെഷന്‍സ് കോടതിയിലെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും സി ബി ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു.സി ബി ഐ യുടെ എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് കേസിന്റെ വിചാരണ നടപടി മാറ്റണമെന്നാണ് സിബി ഐ യുടെ ആവശ്യം

ഷുക്കൂര്‍ വധക്കേസ്: വിചാരണ നടപടി എറണാകുളത്തേക്ക് മാറ്റണമെന്ന് സി ബി ഐ ഹൈക്കോടതിയില്‍
X

കൊച്ചി: സിപിഎം നേതാവ് പി ജയരാജന്‍,ടി വി രാജേഷ് എംഎല്‍എ അടക്കമുള്ളവര്‍ പ്രതികളായ അരിയില്‍ ഷൂക്കൂര്‍ വധക്കേസിന്റെ വിചാരണ നടപടികള്‍ സി ബി ഐ യുടെ എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി ബി ഐ ഹൈക്കോടതിയെ സമീപിച്ചു. ഹരജി തീര്‍പ്പാക്കുന്നതുവരെ തലശേരി സെഷന്‍സ് കോടതിയിലെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും സി ബി ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു.

34 പേരുടെ പ്രതിപട്ടികയാണ് നേരത്തെ തലശേരി സെഷന്‍സ് കോടതിയില്‍ പോലിസ് സമര്‍പ്പിച്ചിരുന്ന കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.എന്നാല്‍ കേസിന്റെ അന്വേഷണം സി ബി ഐ ഏറ്റെടുത്തതോടെ ഇവര്‍ സ്വീകരിച്ച നിലപാട് എറണാകുളത്തെ സിബി ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് തുടര്‍ന്ന് സി ബി ഐ തലേശേരി സെഷന്‍സ് കോടതിയില്‍ കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് മടക്കുകയായിരുന്നു.സിബിഐയ്ക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നുമായിരുന്നു സെഷന്‍സ് കോടതി നിര്‍ദേശിച്ചത്. കേസിന്റെ വിചാരണ തലശ്ശേരിയില്‍നിന്ന് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും സെഷന്‍സ് കോടതി തള്ളിയിരുന്നു. വിചാരണ ജില്ലയ്ക്ക് പുറത്തേക്കുമാറ്റുന്നത് ഈ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ കേസിന്റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂര്‍വമായ വിചാരണ നടത്താനാവില്ലെന്നുമായിരുന്നു സിബി ഐ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ സി ബി ഐയുടെ ആവശ്യം അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പി ജയരാജനും ടി വി രാജേഷും കോടതിയെ സമീപിച്ചിരുന്നു.എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it