- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'നിങ്ങളിവരെ മറന്നിരിക്കാം; പക്ഷേ, ഇന്ത്യ ഇപ്പോഴും അത് ഓര്‍ക്കുന്നു...'; മാധ്യമങ്ങള്‍ക്കെതിരായ ബിജെപി ആക്രമണം അക്കമിട്ടുനിരത്തി സിദ്ധരാമയ്യ

ബെംഗളൂരു: ഏതാനും ചാനല്‍ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള 'ഇന്‍ഡ്യ' സഖ്യത്തിന്റെ തീരുമാനത്തിനെതിരേ ബിജെപി രംഗത്തെത്തിയതോടെ തിരിച്ചടിച്ച് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സിദ്ദീഖ് കാപ്പന്‍ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള, സത്യം പറഞ്ഞതിന് അറസ്റ്റിലാവുകയും കൊല്ലപ്പെടുകയും ചെയ്ത മാധ്യമപ്രവര്‍ത്തകരെയും പ്രസ് ഫ്രീഡം ഇന്‍ഡക്‌സിലെ ഇന്ത്യയുടെ റാങ്ക് കുറയുന്നതിന്റെയും കണക്കുകള്‍ നിരത്തിയാണ് ജെ പി നദ്ദയ്ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മറുപടി നല്‍കിയിരിക്കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള ഹാന്‍ഡിലുകളിലൂടെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
സിദ്ധരാമയ്യയുടെ പോസ്റ്റിന്റ് പൂര്‍ണ രൂപം:
മിസ്റ്റര്‍ ജെ പി നദ്ദ,
മാധ്യമങ്ങള്‍ക്കെതിരായ യഥാര്‍ഥ ആക്രമണത്തെക്കുറിച്ചുള്ള ഡാറ്റ ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാം. നിങ്ങളിത് മറന്നിരിക്കാം, പക്ഷേ ഇന്ത്യ ഇപ്പോഴും അത് ഓര്‍ക്കുന്നു.
സത്യം റിപോര്‍ട്ട് ചെയ്തതിന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍:
സിദ്ദിഖ് കാപ്പന്‍
മുഹമ്മദ് സുബൈര്‍
അജിത് ഓജ
ജസ്പാല്‍ സിങ്
സജാദ് ഗുല്‍
കിഷോര്‍ചന്ദ്ര വാങ്കെന്‍
പ്രശാന്ത് കനോജിയ
സത്യം പറഞ്ഞതിന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍:
രാകേഷ് സിങ്
ശുഭം മണി ത്രിപാഠി
ജി മോസസ്
പരാഗ് ഭൂയാന്‍
ഗൗരി ലങ്കേഷ്
പ്രസ് ഫ്രീഡം ഇന്‍ഡക്‌സ്: ഇന്ത്യയുടെ റാങ്ക് കുറയുന്നു
2015: 136ാം സ്ഥാനം
2019: 140ാം സ്ഥാനം
2022: 150ാം സ്ഥാനം
2023: 161ാം സ്ഥാനം
ബിജെപിക്ക് ഇതേക്കുറിച്ച് എന്തെങ്കിലും പറയേണ്ടതുണ്ടോ?.
Mr. @JPNadda avare,
— Siddaramaiah (@siddaramaiah) September 15, 2023
We will give you the data on the actual attack on the media. You may have forgotten this, but INDIA still remembers it.
Journalists who were arrested for reporting the truth:
-Siddique Kappan
-Mohammed Zubair
-Ajit Ojha
-Jaspal Singh
-Sajad Gul… pic.twitter.com/2MvIeVkPoG
RELATED STORIES
ലോകകപ്പ് യോഗ്യത: ബ്രസീലിനെതിരേ മെസ്സിയില്ലാതെ അര്‍ജന്റീന ഇറങ്ങും
17 March 2025 4:20 PM GMTഒറ്റപ്പാലത്ത് ശിവസേന പ്രവര്ത്തകന് കുത്തേറ്റു
17 March 2025 4:17 PM GMTമഴ; വയനാട്ടില്‍ പലയിടത്തും നാശനഷ്ടം; വീടിന് മുകളില്‍ മരം വീണു;...
17 March 2025 4:07 PM GMTഎസ്ഡിപിഐ പ്രതിഷേധത്തിന് നേരെ സിപിഎം അതിക്രമം; തുണിപൊക്കി കാട്ടി സിപിഎം ...
17 March 2025 3:56 PM GMTവിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; കൊലപാതകി ട്രെയ്നിനു...
17 March 2025 3:28 PM GMTഔറംഗസീബിന്റെ ഖബര്‍ സംരക്ഷിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമെന്ന്...
17 March 2025 1:23 PM GMT