Sub Lead

സിദ്ധു മൂസെവാലയുടെ കൊലയാളി പിടിയില്‍; അറസ്റ്റിലായത് ഷൂട്ടര്‍ സന്തോഷ് ജാദവ്

കൊലയാളി സംഘത്തിലുണ്ടായിരുന്ന സന്തോഷ് ജാദവ് എന്ന ഷൂട്ടറാണ് അറസ്റ്റിലായത്. ഗുജറാത്തില്‍നിന്നാണ് പൂനെ പോലിസ് സന്തോഷ് ജാദവിനെ പിടികൂടിയത്. ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

സിദ്ധു മൂസെവാലയുടെ കൊലയാളി പിടിയില്‍; അറസ്റ്റിലായത് ഷൂട്ടര്‍ സന്തോഷ് ജാദവ്
X

ന്യൂഡല്‍ഹി: പഞ്ചാബിലെ റാപ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കൊലയാളി സംഘത്തിലുണ്ടായിരുന്ന സന്തോഷ് ജാദവ് എന്ന ഷൂട്ടറാണ് അറസ്റ്റിലായത്. ഗുജറാത്തില്‍നിന്നാണ് പൂനെ പോലിസ് സന്തോഷ് ജാദവിനെ പിടികൂടിയത്. ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

മെയ് 29നാണ് സിദ്ധു മൂസെവാല കൊല്ലപ്പെട്ടത്. ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാര്‍ ജയിലുള്ള ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്‌ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡല്‍ഹി പോലിസ് പറയുന്നത്. ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് അറസ്റ്റിലായ സന്തോഷ് ജാദവ്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാള്‍ എന്ന പ്രതിയെ മഹാരാഷ്ട്ര പോലിസും ഡല്‍ഹി പോലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.

മൂസെവാലയുടെ കൊലപാതക കേസില്‍ പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുടെ സുരക്ഷ കുറച്ചതില്‍ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനവും കിട്ടിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മൂസെവാലയുടെ കുടുംബത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സന്ദര്‍ശിച്ചിരുന്നു.

Next Story

RELATED STORIES

Share it