Sub Lead

'സന്ദര്‍ശനം ഗുജറാത്ത് മോഡല്‍ പഠിക്കാനല്ല, ഡാഷ് ബോര്‍ഡ് പഠിക്കാന്‍': സീതാറാം യെച്ചൂരി

സന്ദര്‍ശനം ഗുജറാത്ത് മോഡല്‍ പഠിക്കാനല്ല, ഡാഷ് ബോര്‍ഡ് പഠിക്കാന്‍: സീതാറാം യെച്ചൂരി
X

ന്യൂഡല്‍ഹി: ഗുജറാത്ത് മോഡല്‍ പഠിക്കാനായല്ല, ഡാഷ് ബോര്‍ഡിനെ കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് എല്ലാ സര്‍ക്കാരുകളും സാധാരണ ചെയ്യാറുള്ളതാണെന്നും യെച്ചൂരി പറഞ്ഞു. വിഷയത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയുമെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം തത്സമയം ഓരോ ദിവസവും മുഖ്യമന്ത്രിക്ക് വിലയിരുത്തന്‍ കഴിയുന്ന സി എം ഡാഷ് ബോര്‍ഡ് സംവിധാനം പഠിച്ച് ഞായറാഴ്ച്ചയാണ് ചീഫ് സെക്രട്ടറി തിരികെ എത്തിയത്. ഒപ്പം അര ലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂളുകളെ ഒരു കേന്ദ്രത്തില്‍ നിരീക്ഷിക്കുന്ന വിദ്യ സമീക്ഷ പദ്ധതിയും ചീഫ് സെക്രെട്ടറി വിലയിരുത്തി. ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഉള്ള ശ്രമത്തെ അതി രൂക്ഷമായാണ് പ്രതിപക്ഷം വിമര്ശിച്ചത്. സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടായി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ വിശദമായി ചര്‍ച്ച നടത്തും

Next Story

RELATED STORIES

Share it