Sub Lead

ഇസ്രായേല്‍ കൊലപ്പെടുത്തിവരില്‍ ആറു കുഞ്ഞുങ്ങളും; മരണസംഖ്യ 31 ആയി, 'ആവശ്യമുള്ളിടത്തോളം കാലം' സൈനിക നടപടിയെന്ന്

വെള്ളിയാഴ്ച ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം അഴിച്ചുവിട്ടതിനുശേഷം ആറ് കുട്ടികള്‍ ഉള്‍പ്പെടെ 31 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.2021 ലെ 11 ദിവസത്തെ യുദ്ധത്തിന് ശേഷം ഇസ്രായേലിന്റെ ഏറ്റവും ക്രൂരമായ അധിനിവേശമായാണ് ഇതിനെ വിലയിരുത്തുന്നത്.

ഇസ്രായേല്‍ കൊലപ്പെടുത്തിവരില്‍ ആറു കുഞ്ഞുങ്ങളും; മരണസംഖ്യ 31 ആയി, ആവശ്യമുള്ളിടത്തോളം കാലം സൈനിക നടപടിയെന്ന്
X

ഗസാ സിറ്റി: ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഇസ്ലാമിക് ജിഹാദിനെ നേരിടാനെന്ന പേരില്‍ ഇസ്രായേല്‍ ഗസയില്‍ നടത്തിവരുന്ന നരനായാട്ട് ഞായറാഴ്ച മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കൊല്ലപ്പെടുന്ന ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ എണ്ണം ആറായി. ഇസ്ലാമിക് ജിഹാദിന്റൈ രണ്ടാമത്തെ

മുതിര്‍ന്ന കമാന്‍ഡറും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇന്നു കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം അഴിച്ചുവിട്ടതിനുശേഷം ആറ് കുട്ടികള്‍ ഉള്‍പ്പെടെ 31 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.2021 ലെ 11 ദിവസത്തെ യുദ്ധത്തിന് ശേഷം ഇസ്രായേലിന്റെ ഏറ്റവും ക്രൂരമായ അധിനിവേശമായാണ് ഇതിനെ വിലയിരുത്തുന്നത്.

അതിനിടെ, ഇസ്‌ലാമിക് ജിഹാദിന് (പിഐജെ) എതിരായ 'മുന്‍കൂട്ടിയുള്ള' ആക്രമണം പ്രവര്‍ത്തനം ഒരാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി. രണ്ട് ദിവസത്തിനുള്ളില്‍ തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളുടെ മരണം പിഐജെ സ്ഥിരീകരിച്ചതിന് ശേഷം ഓപ്പറേഷന്‍ 'ആവശ്യമുള്ളിടത്തോളം തുടരും' എന്ന് പ്രധാനമന്ത്രി യെയര്‍ ലാപിഡും പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സും ഞായറാഴ്ച സംയുക്ത പ്രസ്താവനയില്‍ ഭീഷണി മുഴക്കിയിരുന്നു.


ശനിയാഴ്ച രാത്രി തിരക്കേറിയ അഭയാര്‍ത്ഥി ക്യാംപില്‍ ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ ഖാലിദ് മന്‍സൂര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ കുറഞ്ഞത് നാല് കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസ് വ്യക്തമാക്കുന്നത്.

ശനിയാഴ്ച ഉച്ചയോടെ ഗസ മുനമ്പിലെ ഏക വൈദ്യുത നിലയത്തില്‍ ഇന്ധനം തീര്‍ന്നിരിക്കുകയാണ്.

ഉപരോധിത മേഖലയിലേക്കുള്ള ക്രോസിങ് പോയിന്റുകള്‍ ചൊവ്വാഴ്ച മുതല്‍ ഇസ്രായേല്‍ അടച്ചിട്ടിരിക്കുകയാണ്.ഗുരുതരമായ ഇന്ധന ക്ഷാമത്തിനിടെ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ശ്രമിക്കുന്ന ഗസയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തിനായി കേഴുകയാണ്.

Next Story

RELATED STORIES

Share it