- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍; പാലായില്‍ വോട്ടു മറിച്ചിട്ട് കുറ്റം ബിഡിജെഎസിന്റെ തലയില്‍ വെയ്ക്കാന്‍ ശ്രമിക്കുന്നു
കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പാര്‍ടി കൊണ്ടു നടക്കാനുള്ള പ്രാപ്തിയുണ്ടെന്ന് തനിക്ക് തോന്നുന്നില്ല.അവര്‍ക്ക് പോലും കൂട്ടായ്മയില്ല. മുന്നണയിലെ ഘടകക്ഷികള്‍ ഒരോരുത്തരായി പോയി.ഘടക കക്ഷികളെ ഞെക്കി പുറത്തു ചാടിക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്.തങ്ങളുടെ കുറ്റം മറച്ചു വെച്ചുകൊണ്ട് കൂടെ നില്‍ക്കുന്നവരെ നുള്ളിയും മാന്തിയും നോവിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.പാലായില്‍ ബിജെപിയുടെ മുഴുവന്‍ വോട്ടും കിട്ടിയോ എന്ന് ബിജെപിക്കാര്‍ വ്യക്തമാക്കണം.
കൊച്ചി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പാര്‍ടി കൊണ്ടു നടക്കാനുള്ള പ്രാപ്തിയുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ മാധ്യമ പ്രവര്‍ത്തകരോട് തുറന്നടിച്ചു.അവര്‍ക്ക് പോലും കൂട്ടായ്മയില്ല. മുന്നണയിലെ ഘടകക്ഷികള്‍ ഒരോരുത്തരായി പോയി.ഘടക കക്ഷികളെ ഞെക്കി പുറത്തു ചാടിക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്.ബിജെപിയില്‍ വിഭാഗീയതയാണ് നടക്കുന്നത്.ഐക്യമില്ല. പാലായിലെ തിരഞ്ഞെടുപ്പ്് തന്നെ ഉത്തമ ഉദാഹരണമാണ്.ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ പാര്‍ടിയില്‍ നിന്നും പുറത്താക്കല്‍ നടന്നു.പാലായില്‍ ബിജെപിക്കാര്‍ വോട്ടു മറിച്ചിട്ട് അതിന്റെ കുറ്റം ബിഡിജെഎസിന്റെ തലയില്‍ വെയ്ക്കാനാണ് ശ്രമിക്കുന്നത്.ഇത്തരത്തില്‍ തങ്ങളുടെ കുറ്റം മറച്ചു വെച്ചുകൊണ്ട് കൂടെ നില്‍ക്കുന്നവരെ നുള്ളിയും മാന്തിയും നോവിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.പാലായില്‍ ബിജെപിയുടെ മുഴുവന്‍ വോട്ടും കിട്ടിയോ എന്ന് ബിജെപിക്കാര്‍ വ്യക്തമാക്കണം. എന്തുകൊണ്ട് അവരുടെ പ്രസിഡന്റ് രാജിവെച്ചു പോയി അല്ലെങ്കില്‍ നടപടിയെടുത്ത് പുറത്താക്കി. ഇതിനുത്തരം പറയണമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് കുലം കുത്തിയാണെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.അടൂര്‍ പ്രകാശ് എങ്ങനെയാണ് അവിടെ നേരത്തെ സ്ഥാനാര്‍ഥിയായെന്നും മന്ത്രിയായെന്നും മന്ത്രിയായപ്പോള്‍ നല്ല വകുപ്പ് കിട്ടാന്‍ എന്തൊക്കെ ചെയ്തുവെന്നും തനിക്ക് നല്ലതുപോലെ അറിയാം.ഇപ്പോള്‍ അദ്ദേഹം അവിടെ പറയുന്നത് ഈഴവ സമുദായത്തിന് സീറ്റ് നല്‍കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് മതേതര പാര്‍ടിയാണെന്നുമാണ്. സ്വന്തം കാര്യം വരുമ്പോള്‍ ജാതി പറയുകയും മറ്റൊരാളുടെ കാര്യം വരുമ്പോള്‍ മതേതരത്വം പറയുകയും ചെയ്യുന്നത് ശരിയല്ല.കോന്നിയിലേത് സുകുമാരന്‍ നായരുടെ സ്ഥാനാര്‍ഥിയാണെന്ന് പറയപ്പെടുന്നു.സുകുമാരന്‍ നായര്‍ ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞിട്ട് അവര്‍ നോമിനേറ്റ് ചെയ്തതയാളാണ് എന്നാണ് കേള്‍ക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.മഹാഭൂരിപക്ഷം ഹിന്ദുവിഭാഗത്തില്‍പ്പെടുന്നവര്‍ ഉള്ളിടത്ത് ഭുരിപക്ഷസമുദായത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് അരുര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്കായി താന്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ അരൂരില്‍ ആ പരിഗണന ഒരു പാര്‍ടിയും നല്‍കിയിട്ടില്ല.ഷാനിമോള്‍ ഉസ്മാനെ അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് കാന്തപുരം പറഞ്ഞിട്ടാണെന്ന് കേള്‍ക്കുന്നുണ്ട്. അത് ശരിയാണോയെന്ന് തനിക്ക് അറിയില്ല.ചിലപ്പോള്‍ കൈയടികിട്ടാനായിരിക്കും പറയുന്നത് പക്ഷേ ഇതിന്റെയൊക്കെ പുറകില്‍ ചില കാര്യങ്ങള്‍ കാണും
.ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ സഹതാപ തരംഗമുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല.ലോക് സഭാ തിരഞ്ഞെടുപ്പില്‍ അരൂരില്‍ ഷാനിമോള്‍ക്ക് 600 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നുവെന്നത് ശരിയാണ്.പക്ഷേ അത് എപ്പോഴും കിട്ടുമെന്ന് പ്രതീക്ഷ വേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അരൂരില്‍ ബിഡിജെഎസ് മല്‍സരിക്കാതിരിക്കമ്പോള്‍ ആര്‍ക്ക് ഗുണം കിട്ടുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.പാലായില്‍ മാണി സി കാപ്പന്‍ വിജയിച്ചതിന്റെ ക്രഡിറ്റ് ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ എസ്എന്‍ഡിപി തയറാല്ല. പാലയിലെ ബിഷപിന് പോലും കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് വിജയിക്കണമെന്ന് താല്‍പര്യമില്ലായിരുന്നു.കെ എം മാണിയുടെ മരണശേഷം നയിക്കാന്‍ വന്ന ജോസ് കെ മാണിക്ക് നേതൃപാടവം അശേഷം ഇല്ലെന്നും അദ്ദേഹത്തിനെക്കൊണ്ട് കേരള കോണ്‍ഗ്രസ് പാര്‍ടി കൊണ്ടുനടക്കാന്‍ കഴിയില്ലെന്നും അണികളില്‍ പലരും പറഞ്ഞു. ആ കുടംബവുമായി അടുത്തു നില്‍ക്കുന്ന ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പലരും തന്നോട് പറഞ്ഞു ഇപ്രാവശ്യം മാണി സി കാപ്പാന്‍ വിജയിക്കട്ടെ ഇവര്‍ ഒന്നു പഠിക്കട്ടെയെന്ന്. അഹങ്കാരത്തിന് കൈയും കാലും വെച്ച് കിടന്ന് അടിക്കുകയായിരുന്നു. വോട്ടിന്റെ ദിവസം വരെ അടിയായിരുന്നു ജനങ്ങളുടെ വോട്ടുംവെച്ച് ഇവര്‍ വില പേശുകയായിരുന്നു.അധികാരത്തിനു വേണ്ടി ഇത്രയം തറ വേല കാണിക്കുന്ന ഇവര്‍ ഇത്തവണ പുറത്തു നില്‍ക്കട്ടെയെന്ന് വികാരം എല്ലാവര്‍ക്കും ഉണ്ടായി.എല്ലാ സമുദായത്തില്‍പ്പെട്ടവരും മാണി സി കാപ്പനു അനുകൂലമായി ചിന്തിച്ചു. ജനം കഴുതയാണെന്ന് രാഷ്ട്രീയക്കാര്‍ ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT