Sub Lead

'സ്വന്തം ഉത്തരവാദിത്വം നന്നായി ചെയ്യുക, അല്ലെങ്കില്‍ വായടക്കുക'; അമിത് ഷായുടെ 'നുഴഞ്ഞുകയറ്റ' ആരോപണത്തിനെതിരേ തുറന്നടിച്ച് മഹുവ

. രാജ്യത്തിന്റെ സുരക്ഷാ സേനകളെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രിയാണ് നുഴഞ്ഞു കയറ്റത്തെ കുറിച്ച് പരസ്യമായി വിലപിക്കുന്നത്. സ്വന്തം ഉത്തരവാദിത്വം നന്നായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അമിത് ഷാ വായടക്കണമെന്നും മഹുവ തുറന്നടിച്ചു.

സ്വന്തം ഉത്തരവാദിത്വം നന്നായി ചെയ്യുക, അല്ലെങ്കില്‍ വായടക്കുക; അമിത് ഷായുടെ നുഴഞ്ഞുകയറ്റ ആരോപണത്തിനെതിരേ തുറന്നടിച്ച് മഹുവ
X

ന്യൂഡല്‍ഹി: അതിര്‍ത്തി രാജ്യങ്ങളില്‍ നിന്ന് പശ്ചിമ ബംഗാള്‍ വഴി നുഴഞ്ഞു കയറ്റം നടക്കുന്നുണ്ടെന്ന് ആരോപണം ഉന്നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര. രാജ്യത്തിന്റെ സുരക്ഷാ സേനകളെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രിയാണ് നുഴഞ്ഞു കയറ്റത്തെ കുറിച്ച് പരസ്യമായി വിലപിക്കുന്നത്. സ്വന്തം ഉത്തരവാദിത്വം നന്നായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അമിത് ഷാ വായടക്കണമെന്നും മഹുവ തുറന്നടിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

'ബിഎസ്എഫ്, എസ്എസ്ബി, ഐടിബിപി, അസം റൈഫിള്‍സ് എന്നീ സേനാ വിഭാഗങ്ങളെ നിയന്ത്രിക്കുന്ന അതേ ആഭ്യന്തരമന്ത്രി 'നുഴഞ്ഞുകയറ്റത്തെക്കുറിച്ച്' പരസ്യമായി വിലപിക്കുന്നു.

ഒന്നുകില്‍ സ്വന്തം ഉത്തരവാദിത്വം നന്നായി നിര്‍വഹിക്കണം, അല്ലെങ്കില്‍ വായടക്കുക'. മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

പശ്ചിമ ബംഗാളില്‍ നിരവധി ബോംബ് നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമിത് ഷാ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അതിനെതിരേയും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. രാജ്യ സുരക്ഷയുടെ ഉത്തരവാദിത്വമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി ബോംബ് നിര്‍മാണ കേന്ദ്രങ്ങളെ കുറിച്ച് അറിവുണ്ടായിട്ട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തൃണമൂല്‍ നേതാക്കള്‍ ചോദിച്ചു. ബോംബ് നിര്‍മാണ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരം പുറത്ത് വിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമ പ്രകാരവും അപേക്ഷ നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it