Sub Lead

ഇത് ജനങ്ങളോടുള്ള മോദിയുടെ ചതി: സോണിയാഗാന്ധി

സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്നു പറഞ്ഞ 14 ശതമാനം ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്നില്ല എന്നു പറയുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിശ്വാസ വഞ്ചനയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ഇത് ജനങ്ങളോടുള്ള മോദിയുടെ ചതി: സോണിയാഗാന്ധി
X

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇത് സംസ്ഥാനങ്ങളോടും ജനങ്ങളോടുമുള്ള മോദിയുടെ ചതിയാണെന്ന് അവര്‍ പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്നു പറഞ്ഞ 14 ശതമാനം ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്നില്ല എന്നു പറയുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിശ്വാസ വഞ്ചനയാണെന്നും സംസ്ഥാന സര്‍ക്കാരുകളെയും ജനങ്ങളെയും ചതിക്കുന്നതിന് തുല്ല്യമാണ് ഈ നടപടിയെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ആഗസ്റ്റ് 11 ന് നടന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ധനകാര്യ സെക്രട്ടറി വ്യക്തമായി പറഞ്ഞത് നടപ്പ് വര്‍ഷത്തില്‍ 14 ശതമാനം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല എന്നാണ്. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് നിഷേധിക്കുന്ന ഈ നിര്‍ദേശം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശ്വാസവഞ്ചനയാണെന്ന് സോണിയ പറഞ്ഞു.

മൂന്നുവര്‍ഷം മുമ്പ് ജിഎസ്ടി പ്രാബല്യത്തില്‍ വന്നപ്പോള്‍, 14 ശതമാനത്തിന് താഴെയാണ് വാര്‍ഷിക വളര്‍ച്ചയെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം കേന്ദ്രം നല്‍കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ നിലവിലെ സാഹചര്യത്തില്‍ പാലിക്കാനാവില്ലെന്നാണ് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞത്.

Next Story

RELATED STORIES

Share it