Sub Lead

കൊവിഡ് വാക്‌സിന്‍ 200 രൂപ നിരക്കില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ട്

സര്‍ക്കാരിന് പ്രത്യേക നിരക്കിലാണ് വാക്‌സിന്‍ ഞങ്ങള്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ലാഭം വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ വിപണിയില്‍ ഡോസിന് 1000 രൂപ നിരക്കിലാകും വാക്‌സിന്‍ ലഭ്യമാക്കുക.

കൊവിഡ് വാക്‌സിന്‍ 200 രൂപ നിരക്കില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ട്
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഡോസ് ഒന്നിന് 200 രൂപ നിരക്കില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്ന് കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ട്. പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാലയാണ് ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാരിന് പ്രത്യേക നിരക്കിലാണ് വാക്‌സിന്‍ ഞങ്ങള്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ലാഭം വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ വിപണിയില്‍ ഡോസിന് 1000 രൂപ നിരക്കിലാകും വാക്‌സിന്‍ ലഭ്യമാക്കുക. സര്‍ക്കാര്‍ ആവശ്യപ്പെട്ടതില്‍ 5.6 കോടി ഡോസ് വാക്‌സിന്‍ ഫെബ്രുവരിയോടെ ലഭ്യമാക്കും. ഏഴ് മുതല്‍ എട്ട് കോടി ഡോസ് വരെ ഒരു മാസം നിര്‍മിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെട്ടു.

ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്നവര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരുടെ സുരക്ഷയാണ് ലക്ഷ്യമിടുന്നത്. അദാര്‍ പൂനെവാല ട്വീറ്റ് ചെയ്തു. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ആണ്.

Next Story

RELATED STORIES

Share it