Sub Lead

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; നിയമസഭ സമ്മേളനം ജനുവരി 25 മുതല്‍

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; നിയമസഭ സമ്മേളനം ജനുവരി 25 മുതല്‍
X

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍ ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും സമ്മേളനം തുടങ്ങുക. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ചേരുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, നയപ്രഖ്യാപന പ്രസംഗം എന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ നേരത്തേ പ്രസ്താവിച്ചിരുന്നു. മന്ത്രിസഭയില്‍ രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭ സമ്മേളനമാണിത്.

Next Story

RELATED STORIES

Share it