Sub Lead

തെരുവുനായ ആക്രമണം: എസ് ഡിപിഐ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

തെരുവുനായ ആക്രമണം: എസ് ഡിപിഐ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
X

കണ്ണൂര്‍: തെരുവുനായ ആക്രമണത്തില്‍ അധികൃതരുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. 'തെരുവ് നായ്ക്കളില്‍ നിന്ന് കണ്ണൂരിനെ രക്ഷിക്കുക, ഭരണകൂടം നിസ്സംഗത വെടിയുക' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ചേംബര്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക് ടറേറ്റിന്റെ പ്രധാന കവാടത്തില്‍ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജലപീരങ്കിയടക്കം കനത്ത സന്നാഹവുമായി ടൗണ്‍ പോലിസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എബിസി പോഗ്രാം കൃത്യമായി നടപ്പില്‍ വരുത്താത്തതാണ് തെരുവുനായ്ക്കള്‍ പെരുകാന്‍ പ്രധാന കാരണമെന്നും ഭരണാധികാരികളുടെ കുറ്റകരമായ നിസ്സംഗത തുടര്‍ന്നുപോവുകയാണെങ്കില്‍ അധികാരികളെ തെരുവില്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു. തെരുവ് നായ്ക്കളെ പിടികൂടി പ്രജനനനിയന്ത്രണ പ്രവര്‍ത്തനങ്ങളും പ്രതിരോധ കുത്തിവയ്പും കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നതിന് ജില്ലാ ഭരണാധികാരിയുടെ മേല്‍നോട്ടത്തില്‍ സ്ഥിരം സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ പി മുസ്തഫ, ജില്ലാ ഭാരവാഹികളായ എ ഫൈസല്‍, സുഫീറാ അലി, മുഴപ്പിലങ്ങാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റജീന സംസാരിച്ചു. ബി ശംസുദ്ധീന്‍ മൗലവി, മുസ്തഫ കൂടക്കടവ്, ഷഫീക് പി സി, അബ്ദുല്ല നാറാത്ത് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it