Sub Lead

ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ഐക്യദാര്‍ഢ്യസമിതി രൂപീകരിച്ചു

ജനപ്രതിനിധികളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും അടങ്ങുന്ന സമിതി കൂടുതല്‍ വിപുലീകരിക്കുമെന്നും സാഹചര്യത്തിനനുസരിച്ച് ഭാവി പരിപാടികള്‍ രൂപപ്പെടുത്തുമെന്നും എളമരം കരീം എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ഐക്യദാര്‍ഢ്യസമിതി രൂപീകരിച്ചു
X

കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്കും രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ചലച്ചിത്രപ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്കും പിന്തുണയുമായി ലക്ഷദ്വീപ് ഐക്യദാര്‍ഢ്യസമിതി രൂപീകരിച്ചു. ജനപ്രതിനിധികളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും അടങ്ങുന്ന സമിതി കൂടുതല്‍ വിപുലീകരിക്കുമെന്നും സാഹചര്യത്തിനനുസരിച്ച് ഭാവി പരിപാടികള്‍ രൂപപ്പെടുത്തുമെന്നും എളമരം കരീം എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നടിയും ചലച്ചിത്രപ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയ്‌ക്കെതിരെ അനാവശ്യമായി ചുമത്തിയ രാജ്യദ്രോഹക്കേസും ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളും പിന്‍വലിക്കണമെന്ന് സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ലക്ഷദ്വീപിന്റെ ആവാസ,ജനാധിപത്യ വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ നടപടി പ്രതിഷേധാര്‍ഗമാണെന്ന് യോഗം വിലയിരുത്തി.

ലക്ഷദ്വീപ് നിവാസികളുടെ ഭീതി ജനകമായ അവസ്ഥ ലോകത്തോടു വിളിച്ചു പറഞ്ഞതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ആയിഷ സുല്‍ത്താനയോടും ദ്വീപ് ജനതയോടും സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.കൊച്ചിയില്‍ ചേര്‍ന്ന ഐക്യദാര്‍ഢ്യസമിതി രൂപീകരണയോം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. കെ വി തോമസ് അധ്യക്ഷത വഹിച്ചു.ഐക്യദാര്‍ഢ്യസമിതി ചെയര്‍മാനായി ബെന്നി ബെഹ്‌നാന്‍ എംപിയേയും ജനറല്‍ കണ്‍വീനറായി എളമരം കരീം എംപിയേയും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍: പ്രഫ. കെ വി തോമസ്, ബിനോയ് വിശ്വം എംപി, ശ്രേയാംസ് കുമാര്‍ എംപി, എം കെ സാനു, ബി ഉണ്ണികൃഷ്ണന്‍, പ്രഫ. ചന്ദ്രദാസന്‍, സി എന്‍ മോഹനന്‍, ടി ജെ വിനോദ് എംഎല്‍എ, പി രാജു, കെ എല്‍ മോഹനവര്‍മ, ഡോ. മ്യൂസ് മേരി ജോര്‍ജ്, എസ് സതീഷ്, ഡോ. സെബാസ്റ്റിയന്‍ പോള്‍, അഡ്വ. ടി വി അനിത (വൈസ് പ്രസിഡന്റുമാര്‍). എ എം ആരിഫ് എംപി, കെ സോമപ്രസാദ് എംപി, വി ശിവദാസ് എംപി, ജോണ്‍ ബ്രിട്ടാസ് എംപി, എം സ്വരാജ്, അഡ്വ. മേഴ്‌സി, കെ എന്‍ ഗോപിനാഥ്, സിദ്ദിഖ് ബാബു, സിഐസിസി ജയചന്ദ്രന്‍, അഡ്വ. രഞ്ജിത്ത് തമ്പാന്‍, സലീം മടവൂര്‍, വിധു വിന്‍സെന്റ് (കണ്‍വീനര്‍മാര്‍) എന്നിവരാണ്

Next Story

RELATED STORIES

Share it