Sub Lead

ടീസ്റ്റ സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും

ഹരജി പരിഗണിക്കുന്നതിനിടെ, ഗുജറാത്ത് ഹൈക്കോടതിയെയും ഗുജറാത്ത് പോലിസിനെയും രൂക്ഷമായ ഭാഷയിലാണ് സുപ്രിംകോടതി വിമർശിച്ചത്.

ടീസ്റ്റ സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും
X

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും. ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ടീസ്റ്റക്ക് ഇന്നലെ സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തുടരന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാനും ടീസ്റ്റയോട് കോടതി നിർദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനും പോലിസിന് മതിയായ സമയം കിട്ടിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നില്ലെന്നും ഇക്കാര്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണും സുപ്രിംകോടതി വ്യക്തമാക്കി.

ഹരജി പരിഗണിക്കുന്നതിനിടെ, ഗുജറാത്ത് ഹൈക്കോടതിയെയും ഗുജറാത്ത് പോലിസിനെയും രൂക്ഷമായ ഭാഷയിലാണ് സുപ്രിംകോടതി വിമർശിച്ചത്. ജാമ്യം നിഷേധിക്കപ്പെടേണ്ട കൊലപാതക കുറ്റമോ മറ്റോ അല്ല അവർ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. ജയിലിലായിട്ട് രണ്ട് മാസത്തോളമായിട്ടും ഇതുവരെ കുറ്റപത്രം പോലും ഫയൽ ചെയ്തിട്ടില്ല. എഫ്‌ഐആറിലുള്ളത് സാക്കിയ ജഫ്രി കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങൾ മാത്രമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it