Sub Lead

ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയില്ല; സിബിഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

പൂരം കലക്കല്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയില്ല; സിബിഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി
X

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ ആശയക്കുഴപ്പമുണ്ടായ സമയത്ത് താന്‍ വന്നത് ആംബുലന്‍സില്‍ അല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ആംബുലന്‍സില്‍ ആണോ വേറെ ഏതെങ്കിലും വാഹനങ്ങളില്‍ ആണോ വന്നതെന്ന് പിണറായി വിജയന്റെ പോലിസ് അന്വേഷിച്ചാല്‍ തെളിയില്ല. തന്റെ സഹായിയുടെ വാഹനത്തിലാണ് എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

പൂരം കലക്കല്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ചങ്കൂറ്റമുണ്ടെങ്കില്‍ സിബിഐയെ വിളിച്ചു വരുത്തണം. രണ്ടുദിവസം മുമ്പാണ് പൂരം കലക്കിയിട്ടില്ലെന്ന് ഒരു മഹാന്‍ വിളിച്ചുപറഞ്ഞത്. അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് ആണ് എഫ്‌ഐആര്‍ ഇട്ടത്. ഇതില്‍ ഏതാണ് നമ്മള്‍ വിശ്വസിക്കേണ്ടതെന്ന് സുരേഷ് ഗോപി ചോദിച്ചു.

Next Story

RELATED STORIES

Share it