Sub Lead

ബംഗ്ലാദേശികളില്‍ നിന്ന് അസമീസ് മുസ്‌ലിംകളെ വേര്‍തിരിക്കാന്‍ സര്‍വേ നടത്താനൊരുങ്ങി അസം സര്‍ക്കാര്‍

സര്‍വേ പ്രധാനമായും ഗോറിയ, മോറിയ, ദേശി, തേയില ഗോത്ര ജോല്‍ഹ സമുദായങ്ങളിലുള്ളവരെ തിരിച്ചറിയാനാണ്. അവരെ സര്‍ക്കാര്‍ തദ്ദേശീയരായി കണക്കാക്കുന്നു

ബംഗ്ലാദേശികളില്‍ നിന്ന് അസമീസ് മുസ്‌ലിംകളെ വേര്‍തിരിക്കാന്‍ സര്‍വേ നടത്താനൊരുങ്ങി അസം സര്‍ക്കാര്‍
X

ഗുവാഹത്തി: സംസ്ഥാനത്തെ തദ്ദേശീയരായ മുസ്‌ലിംകളെ തിരിച്ചറിയുന്നതിന് അസമിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഒരു സാമൂഹിക സാമ്പത്തിക സെന്‍സസ് ആരംഭിക്കും. പഴയ കിഴക്കന്‍ ബംഗാള്‍, കിഴക്കന്‍ പാകിസ്താന്‍ എന്ന ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ നിന്ന് തദ്ദേശീയരായ മുസ്‌ലിംകളെ വേര്‍തിരിക്കുക എന്നതാണ് സെന്‍സസിന്റെ ലക്ഷ്യമെന്ന് അസം ന്യൂനപക്ഷ വികസന ബോര്‍ഡ് ചെയര്‍മാന്‍ മുമിനുല്‍ അവാല്‍ പറഞ്ഞു.

സര്‍വേ പ്രധാനമായും ഗോറിയ, മോറിയ, ദേശി, തേയില ഗോത്ര ജോല്‍ഹ സമുദായങ്ങളിലുള്ളവരെ തിരിച്ചറിയാനാണ്. അവരെ സര്‍ക്കാര്‍ തദ്ദേശീയരായി കണക്കാക്കുന്നു (മറ്റ് വംശീയ ഗോത്രങ്ങളെയും സംസ്ഥാനത്തെ മറ്റു സമുദായങ്ങളേയും പോലെ).

തദ്ദേശീയരായ മുസ്‌ലിംകളുടെയും ബംഗ്ലാദേശ് മുസ്‌ലിംകളുടെയും പേരുകള്‍ ഒരു പോലെയാണ്. തല്‍ഫലമായി, വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനായി അവരെ തിരിച്ചറിയുന്നതില്‍ സര്‍ക്കാര്‍ പ്രയാസം നേരിടുന്നു.തദ്ദേശീയരായ മുസ്‌ലിംകളുടെ ക്ഷേമത്തിനായി നമ്മുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായതിനാല്‍ അവര്‍ക്ക് പ്രത്യേക സ്വത്വം ഉണ്ടായിരിക്കണമെന്നും അദ്ദേഹം മുമിനുല്‍ അവാല്‍ പറഞ്ഞു. സെന്‍സസിനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണെന്നും 'ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍' ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവാല്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 11ന് സംസ്ഥാന ന്യൂനപക്ഷ വികസന വകുപ്പിന് കീഴില്‍ തദ്ദേശീയ മുസ്‌ലിം സമുദായങ്ങളില്‍പ്പെട്ടവരെ ഉള്‍കൊള്ളിച്ച് യോഗം ചേരും.ഇത് ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it