Sub Lead

ഓണ്‍ലൈന്‍ ക്ലാസില്‍ സൂര്യനമസ്‌കാരം: വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം

കഴിഞ്ഞ ദിവസം നടന്ന മകരസംക്രാന്തി ദിനാചരണത്തിന്റെ ഭാഗമായി ഇത് പരിചയപ്പെടുത്താ നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിര്‍ദേശിച്ചിട്ടുള്ളത്.

ഓണ്‍ലൈന്‍ ക്ലാസില്‍ സൂര്യനമസ്‌കാരം: വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം
X

കവരത്തി: ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളെ സൂര്യനമസ്‌കാരത്തിനു പ്രോല്‍സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവ്.

കഴിഞ്ഞ ദിവസം നടന്ന മകരസംക്രാന്തി ദിനാചരണത്തിന്റെ ഭാഗമായി ഇത് പരിചയപ്പെടുത്താ നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിര്‍ദേശിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി പിഎം പോഷനുമായി ബന്ധപ്പെട്ട് നടത്തുന്ന 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി ആയുഷ് മന്ത്രാലയം ആണിത് സംഘടിപ്പിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ യോഗപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സൂര്യനമസ്‌കാരം ദൈനംദിനചര്യയില്‍ ഉള്‍പ്പെടുത്തല്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യപരമായ ഗുണം നല്‍കുമെന്ന കാര്യം പിടിഎ, എസ്എംസി മീറ്റിങുകളില്‍ രക്ഷിതാക്കളെ ധരിപ്പിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

പ്രോഗ്രാം പൂര്‍ത്തിയാക്കുമ്പോള്‍ ദ്വീപിലെ എല്ലാ വിദ്യാലയങ്ങളിലെയും പ്രിന്‍സിപ്പല്‍, പ്രധാനധ്യാപകര്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ സമര്‍പ്പിക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ രാകേശ് സിന്‍ഗല്‍ ഒപ്പുവെച്ച ഉത്തരവില്‍ പറയുന്നു.

ലക്ഷദ്വീപില്‍ കാലങ്ങളായി തുടര്‍ന്നു പോന്നിരുന്ന വെള്ളിയാഴ്ച അവധി ഈയിടെ മാറ്റിയിരുന്നു. അതെതുടര്‍ന്ന് രക്ഷിതാക്കള്‍ വെള്ളിയാഴ്ചകളില്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് തീരുമാനം എടുത്തിരുന്നു. വെള്ളിയാഴ്ച ക്ലാസ്സില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് വിശദീകരണം തേടാനും പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാനധ്യാപകര്‍ക്കും രഹസ്യനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it