Sub Lead

അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ ആസ്‌ത്രേലിയന്‍ പര്യടനത്തിന് അംഗീകാരം നല്‍കി താലിബാന്‍

'ടീമിനെ ആസ്‌ത്രേലിയയിലേക്ക് അയക്കാന്‍ തങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഹമീദ് ഷിന്‍വാരി എഎഫ്പിയോട് പറഞ്ഞു.

അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ ആസ്‌ത്രേലിയന്‍ പര്യടനത്തിന് അംഗീകാരം നല്‍കി താലിബാന്‍
X

കാബൂള്‍: രാജ്യത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ പതിവുപോലെ തുടരുമെന്ന പ്രതീക്ഷ നല്‍കി അഫ്ഗാനിസ്താന്റെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് താലിബാന്റെ അംഗീകാരം. 'ടീമിനെ ആസ്‌ത്രേലിയയിലേക്ക് അയക്കാന്‍ തങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഹമീദ് ഷിന്‍വാരി എഎഫ്പിയോട് പറഞ്ഞു.

2001ല്‍ പാശ്ചാത്യ അധിനിവേശ സൈന്യം അധികാരത്തില്‍നിന്നു പുറത്താക്കുന്നതിനു മുമ്പുള്ള ആദ്യ ഭരണകാലയളവില്‍ താലിബാന്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ നിരോധിക്കുകയും സ്‌റ്റേഡിയങ്ങള്‍ പൊതു വധശിക്ഷാ വേദികളായി ഉപയോഗിക്കുകയും ചെയ്തതായി പാശ്ചാത്യ മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു.

എന്നാല്‍, ക്രിക്കറ്റിന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഈ കളി പോരാളികള്‍ക്കിടയില്‍ ഏറെ ജനപ്രിയവുമാണ്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ ഹോബാര്‍ട്ടില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരം കഴിഞ്ഞ വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരുന്നതാണെങ്കിലും കൊവിഡ് 19 പാന്‍ഡെമിക്കും അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളും കാരണം മാറ്റിവയ്ക്കുകയായിരുന്നു.അഫ്ഗാനിസ്ഥാന്റെ ആസ്‌ത്രേലിയയിലെ ആദ്യ ടെസ്റ്റാണിത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ്, അഫ്ഗാനിസ്ഥാന്‍ ടീം ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 15 വരെ യുഎഇയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കും. അഫ്ഗാനിസ്ഥാന്റെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ഈ മാസം അവസാനം ബംഗ്ലാദേശില്‍ പര്യടനം നടത്തുമെന്നും ഷിന്‍വാരി സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുകയും അഫ്ഗാനിസ്താനില്‍ നിന്ന് യുഎസ്, നാറ്റോ സൈന്യം പിന്‍മാറുകയും ചെയ്തതോടെ ക്രിക്കറ്റും മറ്റ് കായിക വിനോദങ്ങളും തകരുമെന്ന ഭയം ഉണ്ടായിരുന്നു.എന്നാല്‍ ക്രിക്കറ്റിനെ താലിബാന്‍ പിന്തുണയ്ക്കുന്നതായി എസിബി അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it